ജോണി ഡെപ്പിന്റെ ജാക്ക് സ്പാരോ ഭ​ഗവാൻ കൃഷ്ണനിൽ നിന്ന് കിട്ടിയതോ? 

പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ തിരകഥാകൃത്തുക്കളിൽ ഒരാളായ ടെഡ് ഇലിയറ്റിന്റെ പുതിയ വെളിപ്പെടുത്തലാണ് ജാക്ക് സ്പാരൊയെ ട്വിറ്ററിൽ വീണ്ടും തരം​ഗമാക്കിയിരിക്കുന്നത്
ജോണി ഡെപ്പിന്റെ ജാക്ക് സ്പാരോ ഭ​ഗവാൻ കൃഷ്ണനിൽ നിന്ന് കിട്ടിയതോ? 

ലോകമെമ്പാടും ആരാധകരുള്ള പൈറേറ്റ്‌സ് ഓഫ് കരീബിയനിലെ ജോണി ഡെപ് കഥാപാത്രം ക്യാപ്റ്റന്‍ ജാക്ക് സ്പാരോയാണ് ട്വിറ്ററിലെ പുതിയ ചർച്ച. പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ തിരകഥാകൃത്തുക്കളിൽ ഒരാളായ ടെഡ് ഇലിയറ്റിന്റെ പുതിയ വെളിപ്പെടുത്തലാണ് ജാക്ക് സ്പാരൊയെ ട്വിറ്ററിൽ വീണ്ടും തരം​ഗമാക്കിയിരിക്കുന്നത്. സ്പാരോ സൃഷ്ടിക്കപ്പെടുന്നത് ഹിന്ദു ദൈവമായ കൃഷ്ണനിൽ നിന്നാണെന്ന ടെഡ്ഡിന്റെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. 

"പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ സീരീസിലെ അഭിവാജ്യ ഘടകമാണ് ക്യാപ്റ്റന്‍ ജാക്സ് സ്പാരോ. ഹിന്ദു ദൈവമായ ഭ​ഗവാൻ കൃഷ്ണനില്‍ നിന്നാണ് ജാക്സ് സ്പാരോയെ നിര്‍മ്മിച്ചത്. ജാക്സ് സ്പാരോയുടെ കഥാപാത്ര നിര്‍മ്മിതിക്കിടയില്‍ പലപ്പോഴും കൃഷ്ണനെക്കുറിച്ചുള്ള വിവരണങ്ങള്‍ ഞങ്ങള്‍ പഠിക്കുമായിരുന്നു. ജാക്ക് സ്പാരോയുടെ കഥാപാത്ര പൂര്‍ണ്ണതയ്ക്ക് കൃഷ്ണന്‍റെ പല റഫറന്‍സുകളും തുണയായി",ഇലിയറ്റ് പറയുന്നു. 

എന്തായാലും എലിയറ്റിന്‍റെ വാക്കുകള്‍ ട്വിറ്ററില്‍ വലിയ ട്രോളുകള്‍ക്കാണ് തുടക്കം ഇട്ടത്. #JackSparrowIsKrishna എന്ന ഹാഷ്ടാഗിലായിരുന്നു ട്രോളുകള്‍. സ്പാരോയും ക്രിഷ്ണനും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ എന്ന് ചോദിച്ച് വോട്ടിങ് പോലും നടത്തിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com