'ബ്രഹ്മത്തെ അറിയാന്‍ മദ്രസ്സയില്‍ മാത്രം പഠിച്ചാല്‍ പോരാ, സംസ്‌കാരത്തെ കുറിച്ചുകൂടി പഠിക്കണം'; എം.എ നിഷാദിന് എതിരേ അലി അക്ബര്‍ 

'സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതില്‍ താങ്കളുടെ വിഷമം ഞങ്ങള്‍ മനസ്സിലാക്കുന്നു. കരഞ്ഞു തീര്‍ക്കുക എന്നതാണ് ഏക വഴി'
'ബ്രഹ്മത്തെ അറിയാന്‍ മദ്രസ്സയില്‍ മാത്രം പഠിച്ചാല്‍ പോരാ, സംസ്‌കാരത്തെ കുറിച്ചുകൂടി പഠിക്കണം'; എം.എ നിഷാദിന് എതിരേ അലി അക്ബര്‍ 

തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിമര്‍ശിച്ച സംവിധായകന്‍ എം.എ നിഷാദിന് എതിരേ സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്. ഒരു വ്യക്തി എന്ന നിലയില്‍ മറ്റ് വലിയ നടന്മാര്‍ക്കും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപി എന്നാണ് അലി അക്ബര്‍ പറയുന്നത്. എന്താണോ പറയാനുള്ളത് അത് തുറന്നു പറയുമെന്നും ആരെയും താങ്ങുന്ന സ്വഭാവം ഇല്ലെന്നും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപി സംഘിയായതാണ് താങ്കളുടെ കുഴപ്പമെന്നും ഇന്നസെന്റും മുകേഷും രാഷ്ട്രീയത്തോട് താങ്കള്‍ക്ക് വിരോധം ഇല്ലല്ലോ എന്നും അലി അക്ബര്‍ ചോദിക്കുന്നു. 'സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതില്‍ താങ്കളുടെ വിഷമം ഞങ്ങള്‍ മനസ്സിലാക്കുന്നു. കരഞ്ഞു തീര്‍ക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തല്‍ക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ, താങ്കള്‍ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക' അലി അക്ബര്‍ കുറിച്ചു. 

അലി അക്ബറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ശ്രീ. MA. നിഷാദ്, സുടാപ്പി ആയി കൊള്ളൂ പക്ഷെ അതു നുണകള്‍ വിളമ്പിക്കൊണ്ടാവരുത്. ശ്രീ സുരേഷ് ഗോപിയെ കുറിച്ച് താങ്കളുടെ അഭിപ്രായ പ്രകടനം കണ്ടു കോരിത്തരിച്ചു. സുഹൃത്തേ താങ്കള്‍ മാത്രമല്ല സിനിമാക്കാരന്‍.. 1992മുതല്‍ സുരേഷ് ഗോപിയെ അറിയുന്ന വ്യക്തിയാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നായകനാക്കി (പൊന്നുച്ചാമി )സിനിമ എടുത്ത വ്യക്തിയുമാണ്.. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപി, എന്താണോ അതു തുറന്നു പറയും ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തില്‍ നിന്നും പലരുടെയും പിന്‍കുത്തലില്‍ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ല,പിന്നേ നേരാണ് അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്, പെട്ടെന്ന് നോവും, അലിയുകയും ചെയ്യും.. അദ്ദേഹത്തിന് വലിയ സമ്പാദ്യം ഒന്നുമില്ല എന്നാണ് എന്റെ അറിവ്, കുടുംബ സ്‌നേഹി, മറ്റുള്ളവരുടെ വേദനയില്‍ ചേരുന്നയാള്‍.. കള്ളത്തരമില്ലാത്ത പൊള്ളയായത് കാരണം അബദ്ധവും പറ്റും.. ഇത്രയുമാണ് ഞാന്‍ അറിയുന്ന സുരേഷ് ഗോപി, പിന്നേ താങ്കള്‍ക്ക് സിനിമാക്കാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് പൊതുവെ വിരോധമില്ലല്ലോ ഇന്നസെന്റിനും മുകേഷിനും ആവാല്ലേ അവര്‍ രാമന്റെ പ്രതി പുരുഷനാണോ sorry അല്‍ അമീനാണോ? അതല്ല പ്രശ്‌നം സുരേഷ് ഗോപി സംഘിയായതാണ് പ്രശ്‌നം അദ്ദേഹം അടുത്ത ജന്മത്തില്‍ തങ്ങള്‍ ആവണം എന്ന് പറഞ്ഞിരുന്നെങ്കില്‍ താങ്കള്‍ക്ക് രോമഹര്‍ഷം ഉണ്ടായേനെ. ബ്രാഹ്മണനാവാന്‍ കൊതിച്ചതാണ് പ്രശ്‌നം.. എനിക്കും ആ കൊതിയുണ്ട് സഹോദരാ ബ്രഹ്മത്തെ അറിയാന്‍, ആചാര്യനാവാന്‍ അതെന്താണെന്നറിയാന്‍ മദ്രസ്സയില്‍ മാത്രം പഠിച്ചാല്‍ പോരാ.. ഈ മണ്ണിന്റെ സംസ്‌കാരത്തെ കുറിച്ചുകൂടി പഠിക്കണം, താങ്കളുടെ പിന്തലമുറക്കാരെ കുറിച്ചു പഠിക്കണം.... താങ്കള്‍ക്ക് മാത്രമല്ല കമാലുദ്ധീനും മോദി നരാധമെന്നാണ്.. നല്ലത്.. ഗുജറാത്ത് കലാപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ബോഗിയില്‍ വെന്തുരുകിയ കര്‍സേവകരെക്കുറിച്ച് ചിന്തിക്കരുത് അവര്‍ കാഫിറുകളല്ലേ.. മാനവികത പച്ചനിറത്തിലേക്ക് മാത്രം ചായുന്ന ഒന്നാണല്ലോ.. കാവി എന്നാല്‍ താങ്കള്‍ക്ക് കലിപ്പ് എന്നാണല്ലോ.. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതില്‍ താങ്കളുടെ വിഷമം ഞങ്ങള്‍ മനസ്സിലാക്കുന്നു. കരഞ്ഞു തീര്‍ക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തല്‍ക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ, താങ്കള്‍ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക.. പറ്റുമെങ്കില്‍ പശുവിനെ വിടാതെ കൂടെ കൊണ്ടു നടക്കുക. 
ഇന്നസെന്റ് എന്ന പുണ്യാളന്‍ മത്സര രംഗത്തുണ്ടല്ലോ അദ്ദേഹം കൈകാലിട്ടടിക്കയാണ് സഹായിക്കൂ. 
സസ്‌നേഹം 
സംഘി 
അലിഅക്ബര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com