നടി സണ്ണി ലിയോണിയുടെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പരയാണ് 'കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി. പരമ്പരയുടെ ചിത്രീകരണത്തിനിടയിൽ താൻ പൊട്ടിക്കരഞ്ഞുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സണ്ണി. മാതാപിതാക്കളുടെ മരണം ഓർത്തെടുത്ത നിമിഷങ്ങളാണ് താരത്തെ കരയിച്ചത്.
ജീവിതത്തിലെ ആ കറുത്ത ദിനങ്ങളിലേക്ക് തിരികെ പോയി നോക്കുക ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും അതൊക്കെ ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സണ്ണി പറയുന്നു. അമ്മയുടെ മരണം, അച്ഛൻ കാൻസർ ബാധിതനായത്, പിന്നീടുളള അദ്ദേഹത്തിന്റെ മരണം. അതൊക്കെ ഞാനോർക്കാൻ ആഗ്രഹിക്കാത്തവയാണ്. , അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞു.
”ചില നിമിഷങ്ങൾ വേദനിപ്പിക്കുന്നതാണ്. ആ ഓർമകളിലേക്ക് തിരികെ പോകാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. ഷൂട്ടിങ് സമയത്ത് ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ കരയുന്നതുകണ്ടപ്പോൾ ഡാനിയേൽ (ഭർത്താവ്) നിസഹായനായി നോക്കിനിന്നു, കാരണം എന്റെ ജീവിതത്തിലെ ആ അധ്യായങ്ങൾ തിരുത്തി എഴുതാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് എനിക്ക് തീരാവേദനയാണ്,” സണ്ണി ലിയോണി ഐഎഎൻഎസ് അഭിമുഖത്തിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ