ചിരഞ്ജീവിയെ കണ്ട് ഓടിച്ചെന്നു; ഫാന്‍ ബോയ് മൊമന്റ് പങ്കുവെച്ച് അമീര്‍ ഖാന്‍

തെന്നിന്ത്യയിലെ സൂപ്പര്‍താരം ചിരഞ്ജീവിയെ എയര്‍പോര്‍ട്ടില്‍ കണ്ടാണ് താരം എക്‌സൈറ്റഡായത്
ചിരഞ്ജീവിയെ കണ്ട് ഓടിച്ചെന്നു; ഫാന്‍ ബോയ് മൊമന്റ് പങ്കുവെച്ച് അമീര്‍ ഖാന്‍

ഷ്ടതാരത്തെ അടുത്തുകണ്ടാല്‍ നമ്മള്‍ ആരായാലും എക്‌സൈറ്റഡാകും. അടുത്തു ചെന്നു സംസാരിക്കാനും സെല്‍ഫി എടുക്കാനുമുള്ള വെപ്രാളമായിരിക്കും പിന്നെ. സാധാരണക്കാര്‍ മാത്രമല്ല സൂപ്പര്‍താരങ്ങളും ഇങ്ങനെ തന്നെയാണ്. തങ്ങളുടെ ഇഷ്ടതാരത്തെ കണ്ടാല്‍ അവര്‍ ഫാന്‍ ബോയ് ആയി മാറും. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന്റെ ജീവിതത്തിലാണ് ഫാന്‍ ബോയ് മൊമന്റുണ്ടായത്. 

തെന്നിന്ത്യയിലെ സൂപ്പര്‍താരം ചിരഞ്ജീവിയെ എയര്‍പോര്‍ട്ടില്‍ കണ്ടാണ് താരം എക്‌സൈറ്റഡായത്. ജപ്പാനിലെ കെയോട്ടോ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ചിരഞ്ജീവിയെ കണ്ട അമീര്‍ ഉടന്‍ അദ്ദേഹത്തിന്റെ അടത്തേക്ക് ഓടിച്ചെന്ന് സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമീര്‍ തന്നെയാണ് ചിരഞ്ജീവിയെ കണ്ടതിനെക്കുറിച്ച് പറഞ്ഞത്. 

തന്റെ പ്രിയ താരത്തെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നാണ് അമീര്‍ കുറിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം പറയുന്ന അദ്ദേഹത്തിന്റെ പുതിയ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിച്ചെന്നും അമിര്‍ കുറിക്കുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com