വോട്ട് ഔട്ട് ഹേറ്റ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈറലായി പാ രഞ്ജിത്തിന്റെ വീഡിയോകള്‍; ഉന്നം ബിജെപിയെ!!

'വോട്ട് ഔട്ട് ഹേറ്റ' എന്ന ഹാഷ് ടാഗോടെ യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
വോട്ട് ഔട്ട് ഹേറ്റ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈറലായി പാ രഞ്ജിത്തിന്റെ വീഡിയോകള്‍; ഉന്നം ബിജെപിയെ!!

റെ ഒതുക്കത്തോടെ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴ് സംവിധായകനാണ് പാ രഞ്ജിത്ത്. തെരഞ്ഞെടുപ്പ് ചൂടിനിടെ അദ്ദേഹം നിര്‍മ്മിച്ച രണ്ട് വീഡിയോകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നീലം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

'വോട്ട് ഔട്ട് ഹേറ്റ' എന്ന ഹാഷ് ടാഗോടെ യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. 

രാജേഷ് രാജാമണി എഴുതി സംവിധാനം ചെയ്യുന്ന 'ലവേഴ്‌സ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍' ആണ് ആദ്യ ചിത്രം. രാധിക പ്രസീദ, റജിന്‍ റോസ് എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് പിന്നാലെ പുരുഷന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. തുടര്‍ന്ന് ഇറച്ചിവെട്ടുകടയില്‍ പോയി ബീഫ് വാങ്ങി തിരിച്ച് വരുന്നു. അത് പാകം ചെയ്ത് കഴിക്കുന്നതും ദമ്പതികള്‍ ഇണക്കത്തിലാകുന്നതുമാണ് ദൃശ്യങ്ങളില്‍. 

'ഷെയര്‍ ഓട്ടോ' എന്ന ചിത്രമാണ് മറ്റൊന്ന്. സമൂഹത്തിലെ വര്‍ഗവര്‍ണവിവേചനത്തെയാണ് ഇത് തുറന്നു കാണിക്കുന്നത്. ഉള്ളില്‍ ചെറിയ ചിരി പടര്‍ത്തിയേ ഈ വീഡിയോ കണ്ടിരിക്കാനാവു. ജെനി ഡോളിയുടേതാണ് ആശയവും സംവിധാനവും. 

ഷെയര്‍ ഓട്ടോയില്‍ ആളുകളെ കുത്തിനിറച്ചു കൊണ്ടുള്ള യാത്ര തമിഴ്‌നാട്ടിലെ പതിവ് കാഴ്ച്ചയാണ്. ആ യാത്രയ്ക്കിടയില്‍ തൊട്ടുകൂടായ്മ തുറന്ന് കാണിക്കുന്ന ഒരു ചെറിയ സംഭവമാണ് ചിത്രം പറയുന്നത്. ഷീബ രാംപാല്‍, ജയ സ്വാമിനാഥന്‍, സെന്തില്‍, കല്‍പന അംബേദ്കര്‍, കൗശി, സായ്, ധാമോ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ദീപക് ഭഗവന്ത് ആണ് ഛായാഗ്രഹണം. ഏതായാലും രണ്ട് ഹൃസ്വചിത്രങ്ങളും തമിഴ്‌നാട്ടില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

പാ രഞ്ജിത്ത്
പാ രഞ്ജിത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com