ചോക്ലേറ്റിന് പുനരാവിഷ്‌കാരം: പൃഥ്വിരാജിനും റോമയ്ക്കും പകരം നൂറിനും ഉണ്ണി മുകുന്ദനും

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജില്‍ ഒരു ആണ്‍കുട്ടി പഠിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചോക്ലേറ്റിന്റെ പ്രമേയം.
ചോക്ലേറ്റിന് പുനരാവിഷ്‌കാരം: പൃഥ്വിരാജിനും റോമയ്ക്കും പകരം നൂറിനും ഉണ്ണി മുകുന്ദനും

2007ല്‍ റിലീസ് ചെയ്ത മലയാള ക്യാമ്പസ് ചലച്ചിത്രമായിരുന്നു ചോക്ലേറ്റ്. പൃഥ്വിരാജും റോമയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ പുനരാവിഷ്‌കാരം ഒരുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സേതു. 'ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്' എന്ന പേരിലെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും നൂറിന്‍ ഷെരീഷുമാണ് അഭിനയിക്കുന്നത്. 

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജില്‍ ഒരു ആണ്‍കുട്ടി പഠിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചോക്ലേറ്റിന്റെ പ്രമേയം. എന്നാല്‍ പുതിയ ചിത്രത്തില്‍ നായകകഥാപാത്രം കോളജിലെത്തുന്നത് പഠിക്കാനോ പഠിപ്പിക്കാനുമല്ല. എന്തിനാണ് നായകന്‍ 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് വരുന്നത് എന്നതിന്റെ കാരണങ്ങളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com