'സോഷ്യല്‍ മീഡിയ അറ്റോമിക് ബോംബ്'; ശത്രുക്കളെ മുട്ടില്‍ നിര്‍ത്തുമെന്ന് ബിഗ് ബി

'സോഷ്യല്‍ മീഡിയ അറ്റോമിക് ബോംബ്'; ശത്രുക്കളെ മുട്ടില്‍ നിര്‍ത്തുമെന്ന് ബിഗ് ബി

'രാഷ്ട്രീയമോ മറ്റെന്ത് നീക്കത്തേയും കുറിച്ച് അഭിപ്രായം പറയാനും ശബ്ദം ഉയര്‍ത്താനും ലോകത്തെ എഴുന്നൂറ് കോടി ജനങ്ങള്‍ക്കും സാധിക്കും'

മുംബൈ; ആധുനിക തലമുറയുടെ ആറ്റോമിക് ബോംബാണ് സോഷ്യല്‍ മീഡിയയെന്ന് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. സോഷ്യല്‍ മീഡിയയിലൂടെ വളരെ എളുപ്പത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. രാഷ്ട്രീയമോ മറ്റേതെങ്കിലും രീതിയിലുള്ള നീക്കമോ അവട്ടെ അതിനെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാട് നല്‍കാന്‍ സോഷ്യല്‍ മീഡിയയിലൂടെ സാധിക്കും. 

ബ്ലോഗിലൂടെയൊണ് സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള തന്റെ അഭിപ്രായം അമിതാഭാ ബച്ചന്‍ തുറന്നു പറഞ്ഞത്.' സോഷ്യല്‍ മീഡിയ മോഡേണ്‍ ജനറേഷന്റെ അറ്റോമിക് ബോംബാണ്. മികച്ച പ്രതികരണത്തിലൂടെ ശത്രുവിനെ കീഴ്‌പ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. അവരെ മുട്ടില്‍ നിര്‍ത്താനാകും ക്ഷമ ചോദിപ്പിക്കുവാനുമാകും. രാഷ്ട്രീയമോ മറ്റെന്ത് നീക്കത്തേയും കുറിച്ച് അഭിപ്രായം പറയാനും ശബ്ദം ഉയര്‍ത്താനും ലോകത്തെ എഴുന്നൂറ് കോടി ജനങ്ങള്‍ക്കും സാധിക്കും. ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത് എന്നും അത് പേടിപ്പെടുത്തുന്ന അന്ത്യശാസനമാണെന്നുമാണ് അദ്ദേഹം കുറിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് അമിതാഭ് ബച്ചന്‍. തന്റെ സിനിമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ആരാധകര്‍ക്കായി അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ട്വിറ്ററില്‍ അദ്ദേഹത്തിന് 36.9 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. 12.6 മില്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലും 30 മില്യണ്‍ ഫോളോവേഴ്‌സ് ഫേയ്‌സ്ബുക്കിലുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com