രണ്ട് വര്‍ഷത്തെ പോരാട്ടം സിനിമയില്‍ മാറ്റങ്ങളുണ്ടാക്കി: ഡബ്ല്യൂസിസിയെ പ്രകീര്‍ത്തിച്ച് കെകെ ഷൈലജ

രണ്ട് വര്‍ഷത്തെ പോരാട്ടം സിനിമയില്‍ മാറ്റങ്ങളുണ്ടാക്കി: ഡബ്ല്യൂസിസിയെ പ്രകീര്‍ത്തിച്ച് കെകെ ഷൈലജ

കൊച്ചി: ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) രണ്ട് വര്‍ഷത്തെ പോരാട്ടം സിനിമാ മേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മലയാള സിനിമാ മേഖലയിലെ സ്ത്രീ ശബ്ദമായ വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്. 

വിവിധ മേഖലകളില്‍നിന്ന് ഒരേസമയം പോരാടിയാല്‍ മാത്രമേ സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ വിജയം കാണൂ. ഇത്തരം സംഘടനകളെ മുളയിലേ നുള്ളിക്കളയാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഡബ്യുസിസിക്കും എതിരെ അത്തരം ശ്രമങ്ങളുണ്ടായി. പിടിച്ചു നില്‍ക്കാനാവാതെ ഇവരും പൂട്ടിപ്പോകാനാണ് സാധ്യതയെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പുകളും അതിജീവിച്ച് ഇവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ സാധിച്ചു.

ലിംഗനീതി ഉള്‍പ്പെടെ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി ഓര്‍മിച്ചിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമം വ്യാപകമായ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പദ്ധതിക്കു സര്‍ക്കാര്‍ തുടക്കമിടുമെന്നും സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരാതിപരിഹാര സെല്‍ രൂപല്‍ക്കരിക്കണമെന്ന നിര്‍ദേശം വൈകാതെ പൂര്‍ണമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ബാധിച്ചേക്കാമെന്ന ആശങ്കയും പ്രസംഗത്തിനിടെ മന്ത്രി പങ്കുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com