ശ്രീദേവി ബംഗ്ലാവിന് ശേഷം പ്രിയ വാര്യര്‍ അവതരിപ്പിക്കുന്നു: ലവ് ഹാക്കേഴ്‌സ്

ചില യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് പ്രിയ പറയുന്നത്.
ശ്രീദേവി ബംഗ്ലാവിന് ശേഷം പ്രിയ വാര്യര്‍ അവതരിപ്പിക്കുന്നു: ലവ് ഹാക്കേഴ്‌സ്

'ശ്രീദേവി ബംഗ്ലാവിനു' ശേഷം അടുത്ത ബോളിവുഡ് ചിത്രവുമായി പ്രിയ പ്രകാശ് വാര്യര്‍ രംഗത്ത്. 'ലവ് ഹാക്കേഴ്‌സ്' ആണ് പ്രിയയുടെ പുതിയ ചിത്രം. മയങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലറായ ലവ് ഹാക്കേഴ്‌സിന്റെ ചിത്രീകരണം മേയ് മാസത്തോടെ ആരംഭിക്കും. 

ഡല്‍ഹി, ഗുര്‍ഗാവ്, മുംബൈ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ചില യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് പ്രിയ പറയുന്നത്.

'ദൗര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടതിനു ശേഷം തന്റെ അറിവ്, സഹജബോധം, മനസ്സാനിദ്ധ്യം എന്നിവ കൊണ്ട് വിജയിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്,'- പ്രിയ പറയുന്നു. 

പ്രശാന്ത് മാമ്പിള്ളി സംവിധാനം ചെയ്ത 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ജനുവരിയില്‍ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com