സൂര്യയുടെ അനിയനും ജ്യോതികയും ഒന്നിച്ച്: ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

സത്യരാജ്, ആന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവരിപ്പിക്കുന്നുണ്ട്.
സൂര്യയുടെ അനിയനും ജ്യോതികയും ഒന്നിച്ച്: ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ടി ജ്യോതികയും സൂര്യയുടെ അനിയനും നടനുമായ കാര്‍ത്തിയും ഒന്നിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ചിത്രത്തിന് പേര് നല്‍കിയിട്ടില്ല. ചിത്രത്തില്‍ ജ്യോതികയുടെ സഹോദരനായാണ് കാര്‍ത്തി അഭിനയിക്കുന്നത്. 

ഗോവയിലാണ് ഇതിന്റെ ചിത്രീകരണം നടക്കുന്നത്. സത്യരാജ്, ആന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവരിപ്പിക്കുന്നുണ്ട്. 96 ലുടെ ശ്രദ്ധേയനായ ഗോവിന്ദ് സംഗീത സംവിധാനവും ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ജ്യോതികയുടെ സഹോദരന്‍ സൂരജാണ് പാരലല്‍ മൈന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. വയാകോം സ്റ്റുഡിയോസ് ആണ് വിതരണം. ഒക്ടോബറില്‍ തീയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com