രമ്യ നമ്പീശൻ മടങ്ങിയെത്തുന്നു; അഞ്ചാം പാതിരയ്ക്ക് ഇന്ന് തുടക്കം

രാജേഷ് പി​ള്ള സംവി​ധാനം ചെയ്ത ട്രാഫി​ക്കി​ലാണ് ഇതി​നുമുമ്പ് ചാക്കോച്ചനും രമ്യനമ്പീശനും ജോഡി​കളായത്
രമ്യ നമ്പീശൻ മടങ്ങിയെത്തുന്നു; അഞ്ചാം പാതിരയ്ക്ക് ഇന്ന് തുടക്കം

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ര​മ്യ​ ​ന​മ്പീ​ശ​ൻ​, ഉ​ണ്ണി​മാ​യ​ ​പ്ര​സാ​ദ് ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ഞ്ചാം​ ​പാ​തി​ര​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ഇ​ന്ന് ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ഷ​റ​ഫു​ദ്ദീ​ൻ,​ശ്രീ​നാ​ഥ് ​ഭാ​സി,​ ഇ​ന്ദ്ര​ൻ​സ്,​ ജി​നു​ ​ജേ​ക്ക​ബ് ​ തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ൾ.രാജേഷ് പി​ള്ള സംവി​ധാനം ചെയ്ത ട്രാഫി​ക്കി​ലാണ് ഇതി​നുമുമ്പ് ചാക്കോച്ചനും രമ്യനമ്പീശനും ജോഡി​കളായത്. ആഷി​ക് അബുവി​ന്റെ വൈറസി​ലും ഇരുവരും ഒരുമി​ച്ച് അഭി​നയി​ച്ചി​രുന്നു.

ആ​ഷി​ക്ക് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ക്ക് ​ഉ​സ്മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഷൈജു​ ​ഖാ​ലി​ദ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സു​ഷി​ൻ​ ​ശ്യാ​മാ​ണ് ​സം​ഗീ​തം.

ക്രി​സ്മ​സി​ന് ​സെ​ൻ​ട്ര​ൽ​ ​പി​ക്ച്ചേ​ഴ് ​സ് ​അ​ഞ്ചാം​ ​പാ​തി​ര​ ​തി​യേ​റ്റ​റി​ലെ​ത്തി​ക്കും.​വാ​ർ​ത്ത​ ​പ്ര​ചാ​ര​ണം​-

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com