'ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു കരുതിയില്ല'; മാപ്പു പറഞ്ഞ് സണ്ണി ലിയോണി

സണ്ണി ലിയോണിയുടെ യഥാര്‍ത്ഥ നമ്പറാണെന്ന് കരുതി നിരവധി പേര്‍ വിളിക്കുകയായിരുന്നു. ഇതോടെയാണ് നമ്പറിന്റെ യഥാര്‍ത്ഥ ഉടമയായ പുനീത് വെട്ടിലായത്
'ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു കരുതിയില്ല'; മാപ്പു പറഞ്ഞ് സണ്ണി ലിയോണി

ണ്ണി ലിയോണി അഭിനയിച്ച് പഞ്ചാബി സിനിമയിലെ ഒരു രംഗത്തിന്റെ പേരില്‍ കഷ്ടപ്പെട്ടത് ഒരു ഡല്‍ഹി സ്വദേശിയായിരുന്നു. ഫോണ്‍ കോളുകള്‍ കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് പുനീത് അഗര്‍വാള്‍ എന്ന യുവാവ്. താരം ചിത്രത്തില്‍ തന്റെ ഫോണ്‍ നമ്പര്‍ എന്ന് പറഞ്ഞ് ഒരു നമ്പര്‍ പൊലീസിന് പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത് സണ്ണി ലിയോണിയുടെ യഥാര്‍ത്ഥ നമ്പറാണെന്ന് കരുതി നിരവധി പേര്‍ വിളിക്കുകയായിരുന്നു. ഇതോടെയാണ് നമ്പറിന്റെ യഥാര്‍ത്ഥ ഉടമയായ പുനീത് വെട്ടിലായത്. 

ഇപ്പോള്‍ ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ലിയോണി. സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി മാപ്പു പറഞ്ഞത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ കരുതിയില്ല എന്നാണ് സണ്ണി പറയുന്നത്. 

സണ്ണി ലിയോണിയുടെ നമ്പര്‍ അല്ലേ എന്ന് ചോദിച്ച് രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുന്നത്. അടുത്തിടെ റിലീസായ സണ്ണി ലിയോണിയുടെ ഒരു പഞ്ചാബി സിനിമയാണ് പുനീത് അഗര്‍വാളിന് തലവേദയായി മാറിയിരിക്കുന്നത്.ഫോണ്‍ ശല്യമായി മാറിയതോടെ അദ്ദേഹം പൊലീസിന് പരാതി നല്‍കിയെങ്കിലും സണ്ണി ലിയോണിയെ തേടിയുള്ള ഫോണ്‍വിളികള്‍ക്ക് കുറവില്ലെന്നാണ് പറയുന്നത്. 

ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് പുനീത്. കൂടാതെ ചെറിയ ബിസിനസും നടത്തുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഇതേ നമ്പര്‍ തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. ഫോണ്‍വിളി തന്റെ ജീവിതം പ്രശ്‌നത്തിലാക്കിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് അറിഞ്ഞെങ്കിലും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com