'അവള്‍ക്ക് സുന്ദരിയാകാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോണം, എനിക്ക് ദേ ഇങ്ങനെ ഒന്ന് പിടിച്ചാ മതി'; വിഡിയോ

ചിത്രത്തിലെ മനോഹരമായ ഒരു രംഗം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്
'അവള്‍ക്ക് സുന്ദരിയാകാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോണം, എനിക്ക് ദേ ഇങ്ങനെ ഒന്ന് പിടിച്ചാ മതി'; വിഡിയോ

മിത പ്രമോദ്, ബിബിന്‍ ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മാര്‍ഗംകളി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ മനോഹരമായ ഒരു രംഗം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്. സൗന്ദര്യത്തേക്കാള്‍ ലഹരിയാണ് ഊര്‍മ്മിളയുടെ പ്രണയത്തിന് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത. പ്രേക്ഷകരുടെ നെഞ്ചില്‍ തൊടുന്നതാണ് രംഗം. 

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, ഗൗരി ഡി കിഷന്‍, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര എന്നിവര്‍ അഭിനയിക്കുന്നുണ്ട്. അനന്യാ ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് മാജിക്ക് ഫ്രെയിമിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശശാങ്കന്‍ മയ്യനാടാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com