ആദ്യ ബോളിവുഡ് ചിത്രം മിഷൻ മംഗൽ തിയറ്ററിൽ എത്തുന്നതിനു മുമ്പായി മുംബൈയിലെ ജൂഹുവിൽ തിളങ്ങി നിത്യാമേനോൻ. ഓഗസ്റ്റ് 15നാണ്ന് മിഷൻ മംഗൽ തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ ജുഹുവിൽ വച്ചു നടന്ന പ്രമോഷന് പരിപാടിയിൽ നടി പങ്കെടുത്ത ചിത്രങ്ങൾ വൈറൽ ആവുകയാണ് സോഷ്യൽ മീഡിയയിൽ.
അക്ഷയ് കുമാറിനെ നായകനാക്കി ജഗന് ശക്തി സംവിധാനം ചെയ്യുന്ന മിഷന് മംഗല്‍ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്ന ചിത്രമാണ്.
വിദ്യ ബാലന്, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്, ക്രിതി കുല്‍ഹരി, ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ