'പെണ്ണായതുകൊണ്ടാണ് തല്ലാതിരുന്നത്'; ആരാധനമൂത്ത് പിടിച്ച് വലിച്ച യുവതിയോട് അനിഷ്ടം പ്രകടിപ്പിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ വൈറല്‍ 

ഹം ആപ്‌കെ ഹേ ഹോ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ താരം എത്തിയപ്പോഴാണ് സംഭവം
'പെണ്ണായതുകൊണ്ടാണ് തല്ലാതിരുന്നത്'; ആരാധനമൂത്ത് പിടിച്ച് വലിച്ച യുവതിയോട് അനിഷ്ടം പ്രകടിപ്പിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ വൈറല്‍ 

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോട് ഭ്രാന്തമായ ആരാധന സൂക്ഷിക്കുന്ന സ്ത്രീ ആരാധകര്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. പ്രിയതാരത്തെ അപ്രതീക്ഷിതമായി കാണുമ്പോള്‍ പരിസരം മറന്ന് താരത്തോട് ഇടപെടാറുണ്ട് ഇവരില്‍ പലരും. ഇങ്ങനെയെത്തുന്ന ആരാധകരെ തടയുന്ന തന്റെ സുരക്ഷാ ജീവനക്കാരെ വിലക്കാറാണ് സല്‍മാന്റെ പതിവ്‌. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ക്കിടയില്‍ വച്ച് തന്നെ പിടിച്ചുവലിക്കാന്‍ ശ്രമിച്ച യുവതിയോട് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചിരിക്കുകയാണ് സൂപ്പര്‍താരം. 

ഹം ആപ്‌കെ ഹേ ഹോ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ താരം എത്തിയപ്പോഴാണ് സംഭവം. ചിത്രം റിലീസിനെത്തി 25വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമായാണ് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്. പരിപാടിക്കായി സല്‍മാന്‍ നടന്നുനീങ്ങുമ്പോള്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ താരത്തിനടുത്തേക്ക് എത്തുകയും കൈയ്യില്‍ പിടിച്ച് വലിക്കുകയുമായിരുന്നു. പെട്ടെന്നുതന്നെ യുവതിയില്‍ നിന്ന് കൈ വേര്‍പെടുത്തിയ സല്‍മാന്റെ മുഖത്ത് അനിഷ്ടം വ്യക്തമായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് യുവതിയെ നീക്കി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വൈറലായത്. 

 
 
 
 
 
 
 
 
 
 
 
 
 

#SalmanKhan does not appreciate a fan pulling him like this

A post shared by Viral Bhayani (@viralbhayani) on

വിഡിയോ പുറത്തുവന്നപ്പോള്‍ സല്‍മാനെ ന്യായീകരിച്ചാണ് ഭൂരിഭാഗം ആളുകളും രംഗത്തെത്തിയത്. സെലിബ്രിറ്റികളോടല്ല ആരോടും ഇങ്ങനെ ചെയ്യരുതെന്നും ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് സല്‍മാന്‍ അവരെ അടിക്കാതിരുന്നത് എന്നെല്ലാമാണ് സല്‍മാനെ ന്യായീകരിച്ചുകൊണ്ടുള്ള കമന്റുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com