''മതം എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു'': വിദ്യാ ബാലന്‍

മിഷന്‍ മംഗളിലെ ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയുടെ കഥാപാത്രയാണ് വിദ്യ അവതരിപ്പിച്ചത്.
''മതം എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു'': വിദ്യാ ബാലന്‍

തവിശ്വാസം എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്ന് പ്രശസ്ത ബോളിവുഡ് താരം വിദ്യാ ബാലന്‍. അതിനാല്‍ തന്നെ താന്‍ ഒരു മത വിശ്വാസി എന്ന് പറയുന്നതിന് പകരം വിശ്വാസി എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും താരം പറയുന്നു. പിടിഐയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിദ്യാ മനസ് തുറന്നത്. 

പരസ്പരം മത്സരിക്കുന്നതിനുപകരം ശാസ്ത്രത്തിനും മതത്തിനും ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. മിഷന്‍ മംഗളിലെ ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയുടെ കഥാപാത്രയാണ് വിദ്യ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്താലാണ് വിദ്യ ഇത്തരത്തില്‍ പ്രതി്കരിച്ചത്. 

ഒരു വ്യക്തിക്ക് ഒന്നിലധികം ഐഡന്റിറ്റികള്‍ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നത് വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്‌നമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'മതം ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങളെ മതവിശ്വാസികളെന്ന് വിളിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ധാരാളം പേരെ എനിക്കറിയാം, ഞാന്‍ അവരില്‍ ഒരാളാണ്. 

ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം എന്നത് അസഹിഷ്ണുത എന്നതിന്റെ പര്യായമായി മാറിയതിനാല്‍ മതം ഒരു നെഗറ്റീവ് അര്‍ത്ഥമായിത്തീര്‍ന്നു അല്ലെങ്കില്‍ അങ്ങനെ ഒരു അര്‍ത്ഥം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ശാസ്ത്രവും മതവും പരസ്പരം മാറി നില്‍ക്കേണ്ടതില്ല'- വിദ്യാ ബാലന്‍ പറയുന്നു.

'ചിത്രത്തിലെ എന്റെ കഥാപാത്രമായ താര ഷിന്‍ഡെ ശാസ്ത്രത്തിന് അതീതമായ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. നീയും ഞാനും' എന്ന തരത്തിലുള്ള സംവാദങ്ങള്‍ ഏറെ വര്‍ദ്ധിച്ചു. ഇത് 'നമ്മള്‍' എന്ന ആശയത്തില്‍ വെള്ളം ചേര്‍ത്തതായി ഞാന്‍ കരുതുന്നു. നമ്മളെല്ലാവരും സ്വതന്ത്രരായി ഇരിക്കാന്‍ ആഗ്രഹിക്കുമ്പോഴും മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള ത്വര നമുക്കുള്ളില്‍ ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും സ്വാതന്ത്ര്യമല്ല'- വിദ്യാ ബാലന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com