സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ നടനാണ് ഉണ്ണി മുകുന്ദൻ. ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാനും നിലപാടുകൾ വ്യക്തമാക്കാനും സമയം കണ്ടെത്താറുള്ള താരം ആരാധകരുടെ ചോദ്യങ്ങൾക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നൽകാറുമുണ്ട്. ഉണ്ണിമുകുന്ദന്റെ ഒരു രസകരമായ പോസ്റ്റാണ് ഇപ്പോൾ ഫേസ്ബുക്കിൽ ശ്രദ്ധനേടുന്നത്.
തന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് താരം പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. 'മാധവൻ കുട്ടിയും നാരായണൻ കുട്ടിയും' , വീട്ടിലെ എന്റെ സുഹൃത്തുക്കളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ