വിവാദവും തര്‍ക്കവും ഒരുവഴിക്ക്; വലിയ പെരുന്നാളുമായി ഷെയ്ന്‍ വരുന്നു; 20ന് റിലീസെന്ന് അന്‍വര്‍ റഷീദും കൂട്ടരും

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രം വലിയ പെരുന്നാള്‍ ഡിസംബര്‍ 20 ന് തീയേറ്ററില്‍ എത്തും
വിവാദവും തര്‍ക്കവും ഒരുവഴിക്ക്; വലിയ പെരുന്നാളുമായി ഷെയ്ന്‍ വരുന്നു; 20ന് റിലീസെന്ന് അന്‍വര്‍ റഷീദും കൂട്ടരും

കൊച്ചി: വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രം വലിയ പെരുന്നാള്‍ ഡിസംബര്‍ 20 ന് തീയേറ്ററില്‍ എത്തും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തെ കാത്തിരിക്കുന്നത്. ഷെയ്‌നിന്റെ സമീപകാല നിലപാടുകള്‍ ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമോയെന്ന ആശങ്കയും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

നവാഗതനായ ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് ഡിമല്‍ ഡെന്നീസ്. ഷെയ്‌നൊപ്പം സൗബിനും ജോജു ജോര്‍ജ്ജും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹിമിക ബോസ് നായികയാവുന്ന ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ സോഷ്യല്‍ മീഡിയയിയില്‍ പുറത്തിറങ്ങിയിരുന്നു.

റെക്‌സ് വിജയന്‍ സംഗീതമൊരുക്കിയ ഈ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ ആദ്യവാരം തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നും വാര്‍ത്തകള്‍.നേരത്തെ ഒക്ടോബര്‍ 25ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ മാറ്റിവെക്കുകയായിരുന്നു.

മാജിക്ക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനിലാണ് സിനിമ എത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയ്ക്ക് ഡിമലും തസ്രീക്ക് സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com