ഈ ചൂണ്ടുവിരല്‍ മതി ഇന്ത്യയെ ഒരുമിപ്പിക്കാന്‍; മതേതരത്വം വിജയിക്കട്ടേ...; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി യുവതാരങ്ങള്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ യുവതാരങ്ങള്‍.
ഈ ചൂണ്ടുവിരല്‍ മതി ഇന്ത്യയെ ഒരുമിപ്പിക്കാന്‍; മതേതരത്വം വിജയിക്കട്ടേ...; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി യുവതാരങ്ങള്‍

കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ യുവതാരങ്ങള്‍. ജാമിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന പൊലീസ് അതിക്രമത്തെ തടഞ്ഞ മലയാളിയായ വിദ്യാര്‍ത്ഥിനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്. 

'ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒരുമിപ്പിക്കാന്‍ ഈ ചൂണ്ടിയ വിരല്‍ മതിയാകും. ഭരണഘടനയോട് സത്യസന്ധരായിരിക്കുക. ഇന്ത്യയുടെ യഥാര്‍ത്ഥ മക്കളായി നിലകൊള്ളുക, ജയ് ഹിന്ദ്' കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'മതേതരത്വം വിജയിക്കട്ടെ' എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിയമത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജും സണ്ണി വെയിനും  രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com