'ലക്ഷ്യം ദുല്‍ഖര്‍ ആവും; പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കരുത്'

ദേശീയ പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ പൃഥ്വിരാജ് അടക്കമുള്ള സിനിമ പ്രവര്‍ത്തകരെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നടി മാലാ പാര്‍വതി
'ലക്ഷ്യം ദുല്‍ഖര്‍ ആവും; പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കരുത്'

ദേശീയ പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയ പൃഥ്വിരാജ് അടക്കമുള്ള സിനിമ പ്രവര്‍ത്തകരെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നടി മാലാ പാര്‍വതി. 'പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദം ഉണ്ടാക്കാന്‍ പഴുത് കണ്ടെത്തി വരികയാ. ലക്ഷ്യം ദുല്‍ഖര്‍ ആവും. പൃഥ്വിയില്‍ തുടങ്ങുന്നു എന്നേയുള്ളു.' എന്ന് മാലാ പാര്‍വതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ എന്നായിരുന്നു ശോഭയുടെ ചോദ്യം.

മാലാ പാര്‍വതിയുടെ പോസ്റ്റ് ഇങ്ങനെ:


''നിങ്ങള്‍ ആരുടെ പക്ഷത്താണ്? ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ? നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ? നിങ്ങള്‍ പാര്‍ലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യന്‍ പൗരര്‍ക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയ ഉറപ്പിനു വില കല്‍പിക്കാത്ത അരാജകവാദികള്‍ക്കൊപ്പമോ?'

ശോഭ സുരേന്ദ്രന്‍ പൃഥ്വിയോട്: ചോദിക്കുന്ന ചോദ്യങ്ങളില്‍ ചിലതാണ്. വായിച്ച് കൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു സംശയം?

''അനധികൃതമായി താമസിക്കുന്നവരും നിയമവിധേയരായ അഭയാര്‍ത്ഥികളും' ഇത് ആര് തീരുമാനിക്കുന്നു? എന്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നു?

കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നവര്‍ നിയമ വിധേയര്‍, അല്ലാത്തവര്‍ അനധികൃത കുടിയേറ്റക്കാര്‍...! അതിന്റെ അടിസ്ഥാനമാകട്ടെ മതവും.

അത് തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു എന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും.

പിന്നെ ഇവിടെ താമസിക്കുന്ന ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭയക്കണ്ട എന്ന ഔദാര്യം നിങ്ങളെ പോലുള്ളവര്‍ക്ക് ബോധിക്കുമായിരിക്കും.. ഞങ്ങളെ പോലെയുള്ള മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദഹിക്കില്ല. പൃഥിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദം ഉണ്ടാക്കാന്‍ പഴുത് കണ്ടെത്തി വരുകയാ. ലക്ഷ്യം ദുല്‍ഖര്‍ ആവും. പൃഥ്വിയില്‍ തുടങ്ങുന്നു എന്നേ ഒള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com