മാമാങ്കം ചൈനയിലേക്ക്; 'നൂറ് കോടി വിജയവുമായി ചരിത്ര മാമാങ്കം'

ലൂസിഫറിന് ശേഷം ആദ്യമായാണ് മലയാള സിനിമ ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി
മാമാങ്കം ചൈനയിലേക്ക്; 'നൂറ് കോടി വിജയവുമായി ചരിത്ര മാമാങ്കം'

കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രം മാമാങ്കവും ചൈനയിലേക്ക് പോകും. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച വിതരണക്കാരുമായുള്ള ചര്‍ച്ച് അന്തിമഘട്ടത്തിലാണെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചു. പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്യുന്ന ബാലന്‍ അച്യുതന്റെ പ്രകടനവും ചിത്രത്തിലെ യുദ്ധരംഗങ്ങളും ചൈനിയില്‍ നിന്നുള്ള വിതരണക്കാരെ ആകര്‍ഷിച്ചു.

അതിനിടെ പടവെട്ടി 100 കോടി വിജയവുമായി ചരിത്രമാമാങ്കം എന്ന പരസ്യവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ലോകമെമ്പാടുമുള്ള രണ്ടായിരത്തിലേറെ സ്‌ക്രീനുകളില്‍ 12ന് പ്രദര്‍ശനത്തിനെത്തിയ മാമാങ്കത്തിന്റെ ഞായറാഴ്ച വരെയുള്ള തീയേറ്റര്‍ കളക്ഷന്‍ 60.7 കോടി രൂപയാണ്. ലൂസിഫറിന് ശേഷം ആദ്യമായാണ് മലയാള സിനിമ ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നതെന്ന് വേണു പറഞ്ഞു. മാമാങ്കം സിനിമയെ തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ചാവേര്‍ ആക്രമണം നടക്കുന്നുവെന്നും വേണു ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com