'ആ കൈകളിൽ ഖുർആനോ ​ഗീതയോ അല്ല, ഭരണഘടനയാണ്; മാറുന്ന ഇന്ത്യയുടെ മുഖം'- ചന്ദ്രശേഖർ ആസാദിനെ പിന്തുണച്ച് റസൂൽ പൂക്കുട്ടി

പൗരത്വ നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പിന്തുണച്ച് റസൂൽ പൂക്കുട്ടി
'ആ കൈകളിൽ ഖുർആനോ ​ഗീതയോ അല്ല, ഭരണഘടനയാണ്; മാറുന്ന ഇന്ത്യയുടെ മുഖം'- ചന്ദ്രശേഖർ ആസാദിനെ പിന്തുണച്ച് റസൂൽ പൂക്കുട്ടി

മുംബൈ: പൗരത്വ നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പിന്തുണച്ച് റസൂൽ പൂക്കുട്ടി. മാറുന്ന ഇന്ത്യയുടെ മുഖമാണ് ഡൽഹിയിലെ ജമാ മസ്ജിദിൽ രാജ്യം കഴിഞ്ഞ ദിവസം കണ്ടതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ചന്ദ്രശേഖർ ആസാദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിയിൽ നിന്ന് ഒരു ദളിത് ഹിന്ദു നേതാവ് ഉയർന്നു വരുന്നു. ആ കൈകളിൽ ഖുർആനോ ഗീതയോ ആയിരുന്നില്ല, ഇന്ത്യൻ ഭരണഘടനയായിരുന്നു. പ്രതീക്ഷ പകരുന്നതാണിത്. മാറുന്ന ഇന്ത്യയുടെ മുഖമാണ്. രാജ്യത്തിനും ഈ വൈവിധ്യത്തിനും പ്രണാമം- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജ‌മാ മസ്ജിദിൽ എത്തിയത്. ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധത്തിന് ആസാദ് നേതൃത്വം നൽകി. പുലർച്ചയോടെ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com