'വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്, ഇത് ദോഷം ചെയ്യും'; വലിയപെരുന്നാളിന് പിന്തുണയുമായി രാജീവ് രവി

വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും
'വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്, ഇത് ദോഷം ചെയ്യും'; വലിയപെരുന്നാളിന് പിന്തുണയുമായി രാജീവ് രവി

വിവാദങ്ങള്‍ക്ക് പിന്നാലെ തീയെറ്ററില്‍ എത്തിയ ഷെയിന്‍ നിഗം ചിത്രമായിരുന്നു വലിയപെരുന്നാള്‍. വലിയ പ്രതീക്ഷയില്‍ ഇറങ്ങിയ ചിത്രത്തിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. ഇപ്പോള്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി. വ്യക്തിവിരോധങ്ങളുടെ പേരില്‍ സിനിമ കാണാതിരിക്കരുത് എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. ഇത് സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷം ചെയ്യുമെന്നുമാണ് രാജീവ് പറയുന്നത്. 

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ്. ഡിമലും തസ്രിഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ സാഹിര്‍, വിനായകന്‍ തുടങ്ങിയ പ്രധാന താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രാജീവ് രവിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

സിനിമയെന്ന കലാരൂപത്തെ വര്‍ണ്ണ/ജാതി  മത വേര്‍തിരിവുകള്‍ക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തില്‍ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും. അതിന്റെ അണിയറക്കാര്‍ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്‌കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com