പത്മരാജനെക്കുറിച്ച് ഒരു സിനിമ വന്നാല്‍ ആരാകും നടന്‍..?; വേറിട്ട ചിന്തയുമായി ഹരീഷ് പേരടി

മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും അത്
പത്മരാജനെക്കുറിച്ച് ഒരു സിനിമ വന്നാല്‍ ആരാകും നടന്‍..?; വേറിട്ട ചിന്തയുമായി ഹരീഷ് പേരടി

മലയാളത്തിലെ വിഖ്യാത തിരക്കഥാകൃത്തും സംവിധായകനുമാണ് പത്മരാജന്‍. അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമ ഒരുക്കിയാല്‍, ആ വേഷം ചെയ്യാന്‍ ആരാകും അനുയോജ്യന്‍. തന്റെ അഭിപ്രായത്തില്‍ പൃഥ്വിരാജ് ആകും ഏറെ യോജിക്കുകയെന്ന് സിനിമാ നടന്‍ ഹരീഷ് പേരടി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷിന്റെ  അഭിപ്രായപ്രകടനം.

മകന്‍ അനന്തപത്മനാഭന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ' മകന്‍ എഴുതിയ പത്മരാജന്‍' എന്ന ഓര്‍മ്മ കുറിപ്പുകള്‍ക്ക് അനന്തനും മുരളിഗോപിയും ചേര്‍ന്ന് തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും. മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും.. ഹരീഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :  

പത്മരാജന്‍ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകന്‍ അനന്തപത്മനാഭന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ' മകന്‍ എഴുതിയ പത്മരാജന്‍' എന്ന ഓര്‍മ്മ കുറിപ്പുകള്‍ക്ക് അനന്തന്‍ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു...പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com