'കീരിക്കാടന് ആരുടേയും സാമ്പത്തിക സഹായം ആവശ്യമില്ല'; മോഹന്‍രാജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ദിനേശ് പണിക്കര്‍

വെരിക്കോസ് വെയിനിന്റെ പ്രശ്‌നം കാരണമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം
'കീരിക്കാടന് ആരുടേയും സാമ്പത്തിക സഹായം ആവശ്യമില്ല'; മോഹന്‍രാജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ദിനേശ് പണിക്കര്‍

രും സഹായത്തിനില്ലാതെ അവശനിലയിലായ കീരിക്കാടന്‍ ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വന്നത് കുറച്ചുദിവസം മുന്‍പാണ്. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി കുടുംബവും നടന്‍ ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മോഹന്‍രാജിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. മോഹന്‍രാജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പോസ്റ്റ്. ആരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ട അവസ്ഥ കീരിക്കാടനില്ലെന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. 

'കീരിക്കാടന്‍ ജോസ് , ഞാന്‍ 1989 ല്‍ നിര്‍മ്മിച്ച, മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മോഹന്‍രാജ് ഗുരുതരമായ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെണെന്നും പണമില്ലാതെ കഷ്ടപ്പെടുകയാണെന്നും ആരോ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു. ഞാന്‍ നിര്‍മ്മിച്ച 3 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ച എന്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ഇന്ന് പോയി കണ്ടിരുന്നു. ഒരുപാട് നേരം സംസാരിച്ചു.  

വെരിക്കോസ് വെയിനിന്റെ പ്രശ്‌നം കാരണമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന് ഇന്‍ഷുറന്‍സ് കവറേജും ഉണ്ട്, സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മോഹന്‍രാജ് മടങ്ങിയെത്തുകയും ചെയ്യും. മോഹന്‍രാജിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നന്നായി അറിയാവുന്ന ആളെന്ന നിലയ്ക്ക് എനിക്ക് ഉറപ്പു പറയാനാകും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ് ആരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ട ആവശ്യവുമില്ല. എന്റെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും കീരിക്കാടനൊപ്പം , പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും സിനിമയില്‍ കാണാന്‍ സാധിക്കട്ടെ.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com