'ഞാന്‍ അതിജീവിച്ചു, അഭിമാനത്തോടെ തിരിച്ചറിയുന്നു'; കാന്‍സര്‍ ദിനത്തില്‍ ടെന്‍ ഇയര്‍ ചലഞ്ചുമായി മംമ്ത

ലോക കാന്‍സര്‍ ദിനത്തിന് കാത്തിരുന്ന് ടെന്‍ ഇയര്‍ ചലഞ്ചില്‍ പങ്കെടുത്ത് നടി മംമ്താ മോഹന്‍ദാസ് പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്
'ഞാന്‍ അതിജീവിച്ചു, അഭിമാനത്തോടെ തിരിച്ചറിയുന്നു'; കാന്‍സര്‍ ദിനത്തില്‍ ടെന്‍ ഇയര്‍ ചലഞ്ചുമായി മംമ്ത

കൊച്ചി: അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അവതരിപ്പിച്ച ടെന്‍ ഇയര്‍ ചലഞ്ച് തരംഗമായിരിക്കുകയാണ്. ലോക കാന്‍സര്‍ ദിനത്തിന് കാത്തിരുന്ന് ടെന്‍ ഇയര്‍ ചലഞ്ചില്‍ പങ്കെടുത്ത് നടി മംമ്താ മോഹന്‍ദാസ് പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

കാന്‍സറിനെ പൊരുതിതോല്‍പ്പിച്ച അനുഭവമാണ് കുറിപ്പിലുടെ മംമ്ത തുറന്നുപറഞ്ഞത്. 'എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ വര്‍ഷം 2009 ആയിരുന്നു. എന്റെ കുടുംബത്തിന്റെ എല്ലാ പദ്ധതികളെയും തകിടംമറിച്ചു. തുടര്‍ന്നുളള പത്തുവര്‍ഷക്കാലം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു, ഞാന്‍ അതിജീവിച്ചു എന്ന്. വര്‍ഷങ്ങളോളം പോസിറ്റീവ് ആയിരിക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ ഞാന്‍ അതില്‍ വിജയിച്ചു'- മംമ്ത കുറിച്ചു.

കാന്‍സറിനെ അതിജീവിക്കാന്‍ തനിക്ക് കരുത്തുപകര്‍ന്ന മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നതാണ് കുറിപ്പ്. തനിക്ക് കാന്‍സര്‍ രോഗം പിടിപെട്ടു, എന്നാല്‍ കാന്‍സറിന് തന്നെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന തലവാചകവും മുണ്ഡനം ചെയ്ത തല പഴയതുപോലെയാകുമെന്ന് മറക്കരുത് എന്ന അടിക്കുറിപ്പും അടങ്ങുന്ന വികാരനിര്‍ഭരമായ കുറിപ്പാണ് മംമ്ത പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com