കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചി നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തി നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍. സൗബിന് തന്നെയാണ് തന്റെ സൈക്കിള്‍ സവാരി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെയായിരുന്നു സൗബിന്റെ സൈക്കിള്‍ സവാരി. മുഖം കാണിക്കാതെ സൈക്കിള്‍ ഹാന്‍ഡിലും നിഴലും ചുറ്റുപാടുകളും മാത്രമാണ് വീഡിയോയില്‍ കാണിക്കുന്നത്. ഈ കൈവിട്ടുള്ള സൈക്കിള്‍ സവാരി അപകടമാണെന്ന് വീഡിയോയ്ക്ക് താഴെ ആരാധകര്‍ താരത്തെ ഉപദേശിക്കുന്നുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ