കരീബിയന്‍ ഉഡായിപ്പ് ചീറ്റി; ഹൃദയം തകര്‍ന്ന് സുഡു: സഹായിക്കണമെന്ന് അഭ്യര്‍ത്ഥന

ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന തന്റെ പുതിയ മലയാള ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷനില്‍ പിഴവുണ്ടായെന്ന് നൈജീരിയന്‍ താരം സാമൂവല്‍ അബിയോള റോബിണ്‍സണ്‍
കരീബിയന്‍ ഉഡായിപ്പ് ചീറ്റി; ഹൃദയം തകര്‍ന്ന് സുഡു: സഹായിക്കണമെന്ന് അഭ്യര്‍ത്ഥന


രു കരീബിയന്‍ ഉഡായിപ്പ് എന്ന തന്റെ പുതിയ മലയാള ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷനില്‍ പിഴവുണ്ടായെന്ന് നൈജീരിയന്‍ താരം സാമൂവല്‍ അബിയോള റോബിണ്‍സണ്‍. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സാമൂവല്‍ അഭിനയിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 

തീയേറ്ററുകളില്‍ സിനിമ ഇല്ല. സിനിമയുടെ ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകള്‍ മൂലം ഒരുപാട് പേര്‍ക്ക് സിനിമ കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. ചിത്രത്തിന്റെ നിര്‍മാതാവിനെ സഹായിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് വലിയ നഷ്ടം ഉണ്ടാകും.  
നിങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്നുവെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

രജനീകാന്ത് ചിത്രമായ പേട്ടയും അജിത് ചിത്രമായ വിശ്വാസവും റിലീസ് ചെയ്യുന്ന ദിവസമായതിനാല്‍ വളരെ കുറച്ച് തീയറ്ററകുള്‍ മാത്രമാണ് ഒരു കരീബിയന്‍ ഉഡായിപ്പിന് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com