രണ്‍വീറിന്റെ സമയമെത്തി എന്ന് ദീപിക; ഭാര്യയ്ക്ക് സ്‌നേഹം നിറച്ച മറുപടിയുമായി താരം 

പോസ്റ്റിന് ദീപിക നല്‍കിയ കമന്റും അതിന് രണ്‍വീര്‍ നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
രണ്‍വീറിന്റെ സമയമെത്തി എന്ന് ദീപിക; ഭാര്യയ്ക്ക് സ്‌നേഹം നിറച്ച മറുപടിയുമായി താരം 

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍ മീഡിയയിലെ ദീപ്‌വീര്‍ തരംഗം അവസാനിച്ചിട്ടില്ല. രണ്‍വീര്‍ സിങ് ഇന്ത്യാ ടുഡെ മാസികയുടെ മുഖചിത്രമായതിന് പിന്നാലെയാണ് താരദമ്പതികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മാസികയുടെ മുഖചിത്രം പങ്കുവച്ചുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. പോസ്റ്റിന് ദീപിക നല്‍കിയ കമന്റും അതിന് റണ്‍വീര്‍ നല്‍കിയ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

രണ്‍വീര്‍ നായകനായ ഗല്ലി ബോയിലെ പാട്ടിന്റെ വരികള്‍ കൂട്ടുപിടിച്ചായിരുന്നു ദീപികയുടെ കമന്റ്. രണ്‍വീറിന്റെ സമയം എത്തിക്കഴിഞ്ഞു എന്നാണ് ദീപിക കുറിച്ചത്. നിന്നെ എനിക്ക് കിട്ടിയല്ലോ എന്നാണ് ഇതിന് രണ്‍വീര്‍ നല്‍കിയ മറുപടി.

സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല വിവാഹശേഷമുള്ള അഭിമുഖങ്ങളിലും രണ്‍വീര്‍ ദീപികയെക്കുറിച്ച് പറയുന്ന വാക്കുകളൊക്കെയും ആരാധകര്‍ ഏറ്റെടുക്കുകയാണ്. വിവാഹശേഷമുള്ള ജീവിതം വളരെയധികം ആസ്വദിക്കുകയാണെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. വിവാഹശേഷം ദീപികയ്‌ക്കൊപ്പം ഇറ്റലിയിലേക്ക് മടങ്ങിയതും ഭാര്യയുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുകൊണ്ടാണെന്ന് താരം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com