ബോളിവുഡിന്റെ വിവാദ നായിക രാഖി സാവന്തിന്റെ പ്രതിശ്രുത വരൻ ദീപക് ദലാലിന് മർദ്ദനമേറ്റു. ഗുരുഗ്രാമിൽ വച്ച് റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജറാണ് ദീപക്കിനെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ. നടുറോഡിൽ ക്രൂര മർദ്ദനത്തിന് ഇരയാകുന്ന ദീപക്കിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വളരെ മോശമായ വിഡിയോകളാണ് ദീപക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതെന്നും ഇത്തരത്തിലുളള വിഡിയോകൾ ഇനി ഷെയർ ചെയ്യരുതെന്നും പറഞ്ഞുകൊണ്ടാണ് ദീപക്കിനെ മർദ്ദിക്കുന്നത്. ദയനീയമായി കരയുകയും കൈകൂപ്പി മാപ്പ് ചോദിക്കുകയും ചെയ്യുന്ന ദീപക്കിനെ വിഡിയോയില്‍ കാണാം. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ ഡൽഹി പൊലീസിനെ ചിലർ ടാഗ് ചെയ്തിട്ടുണ്ട്. ദീപക്കിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലരും വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ദീപക് ഇതിന് മുൻപും വ്യാജവിഡിയോകളുമായി രംഗത്തെത്തിയിട്ടുണ്ടെന്നും കശ്മീരിൽ വച്ചു ഒരു സംഘം യുവാക്കൾ മർദ്ദിച്ചുവെന്ന് അവകാശപ്പെട്ട് വിഡിയോകൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഈ വിഡിയോ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ