നായ്ക്കുട്ടിക്ക് കിടിലൻ ജാക്കറ്റ് വാങ്ങി നൽകി പ്രിയങ്ക ചോപ്ര; വില മുപ്പത്തിയാറ് ലക്ഷത്തിലധികം, കണ്ണുതള്ളി ആരാധകർ 

പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഡയാനയെ ഒരുക്കിയിരിക്കുന്നത്
നായ്ക്കുട്ടിക്ക് കിടിലൻ ജാക്കറ്റ് വാങ്ങി നൽകി പ്രിയങ്ക ചോപ്ര; വില മുപ്പത്തിയാറ് ലക്ഷത്തിലധികം, കണ്ണുതള്ളി ആരാധകർ 

പ്രിയങ്കയുടെ വിവാഹവസ്ത്രങ്ങളും അവയ്ക്കായി ചിലവിട്ട തുകയുമൊക്കെ കേട്ട് അമ്പരന്നിരിക്കുന്ന ആരാധകരെ കൂടുതൽ ഞെട്ടിച്ച് ഇതാ മറ്റൊരു കോസ്റ്റ്യൂം പുറത്തുവിട്ടിരിക്കുകയാണ് താരസുന്ദരി. ഇക്കുറി പ്രിയങ്കയുടെ വസ്ത്രം കണ്ടല്ല ആരാധകരുടെ അതിശയം, മറിച്ച് താരത്തിന്റെ വളർത്തുനായ ഡയാനയുടെ പുതിയ ജാക്കറ്റാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 

ഇന്നലെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പുത്തൻ ജാക്കറ്റ് അണിഞ്ഞിരിക്കുന്ന ഡയാനയുടെ ചിത്രം പ്രിയങ്ക പങ്കുവച്ചത്.  പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഡയാനയെ ഒരുക്കിയിരിക്കുന്നത്. ജാക്കറ്റിന്റെ വിലയാകട്ടെ ഒന്നും രണ്ടും ലക്ഷമല്ല മറിച്ച് 51,654 അമേരിക്കൻ ഡോളർ. അതായത് ഏകദേശം 36,84,825രൂപ. 

മോണ്‍ക്ലര്‍ എന്ന വസ്ത്ര ബ്രാന്‍ഡിന്റെ പോള്‍ഡോ ഡോഗ് കൗച്ചര്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ജാക്കറ്റ്. ഇതേ ബ്രാന്‍ഡിന്റെ ജാക്കറ്റണിഞ്ഞ് പ്രിയങ്ക യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അന്ന് പ്രിയങ്ക ധരിച്ചിരുന്ന ജാക്കറ്റിന്റെ വില ഏകദേശം ഒന്നരലക്ഷം രൂപയായിരുന്നു.

ഡയാനയുടെ ജാക്കറ്റിന്റെ വിലയറിഞ്ഞതോടെ അത്ര സന്തോഷത്തിലൊന്നുമല്ല പ്രിയങ്ക ആരാധകർ. ധാരാളം പേർ പട്ടിണി അനുഭവിക്കുന്ന ഒരു രാജ്യമാണ് പ്രിയങ്കയുടേതെന്നും ഇത്രയധികം തുക നായയുടെ വസ്ത്രത്തിനായി മാറ്റിവയ്ക്കുന്നത് മാതൃകാപരമായ പ്രവർത്തിയല്ലെന്നുമാണ് ആരാധകരുടെ പക്ഷം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com