നടന് കുഞ്ചാക്കോ ബോബന് അച്ഛനായ വിവരം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷവും പങ്കുവെക്കാനും താരം മറക്കാറില്ല. കഴിഞ്ഞ ദിവസമായിരുന്നു ചാക്കോച്ചന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചു നടന്ന മാമോദീസ ചടങ്ങില്‍ സിനിമ മേഖലയിലെ പ്രമുഖതാരങ്ങള്‍ പങ്കെടുത്തു.
നടന് ദിലീപും ഭാര്യ കാവ്യ മാധവനും പള്ളിയില്‍ നേരിട്ടെത്തി ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വൈകിട്ട് നടന്ന റിസപ്ഷനിലാണ് സിനിമയില്‍ നിന്നുള്ള കൂടുതല്‍ പേര് എത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും കുടുംബസമേതമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. കൂടാതെ നിര്‍മാതാക്കളായ ആന്റോ ജോസഫ്, ആല്വിന് ആന്റണി, നടന് വിനീത്, ആഷിക് അബു, പാര്‍വതി
തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
നീണ്ടനാളത്തെ കാത്തിരിപ്പിലാണ് കുഞ്ചാക്കോ ബോബന് പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ഇസഹാക് എന്നാണ് കുഞ്ഞിന്റെ പേര്. സിനിമ മേഖലയിലുള്ളവര്‍ മാത്രമല്ല മലയാളക്കര ഒന്നടങ്കം ജൂനിയര്‍ ചാക്കോച്ചന്റെ വരവ് ആഘോഷമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ