കങ്കണയുടെ കോപ്പിയെന്ന് ആരോപണം; മറുപടിയുമായി തപ്‌സി പന്നു

കങ്കണയെ കോപ്പിയടിച്ചാണ് തപ്‌സി നിലനില്‍ക്കുന്നത് എന്നായിരുന്നു രംഗോലിയുടെ ആരോപണം
കങ്കണയുടെ കോപ്പിയെന്ന് ആരോപണം; മറുപടിയുമായി തപ്‌സി പന്നു

തെന്നിന്ത്യയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന് ശേഷമാണ് തപ്‌സി പന്നു ബോളിവുഡിലേക്ക് അരങ്ങേറുന്നത്. അമിതാഭ് ബച്ചനൊപ്പമുള്ള പിങ്ക് മികച്ച വിജയമായതോടെയാണ് തപ്‌സി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് താരം. എന്നാല്‍ കഴിഞ്ഞ ദിവസം തപ്‌സിയെ വാര്‍ത്തയില്‍ നിറച്ചത് കങ്കണയുടെ സഹോദരിയുമായുള്ള ട്വിറ്റര്‍ യുദ്ധമാണ്. കങ്കണയെ കോപ്പിയടിച്ചാണ് തപ്‌സി നിലനില്‍ക്കുന്നത് എന്നായിരുന്നു രംഗോലിയുടെ ആരോപണം. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് തപ്‌സി. 

ജീവിതം വളരെ ചെറുതാണെന്നും ഇത്തരം കാര്യങ്ങളില്‍ സമയം കളയാന്‍ ഇല്ലെന്നുമാണ് തപ്‌സി പറയുന്നത്. തന്റെ ജീവിതത്തില്‍ സന്തോഷിപ്പിക്കുന്നതും മികച്ചതുമായ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിനാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത് എന്നാണ് തപ്‌സി പറഞ്ഞത്. കങ്കണ നായികയായി എത്തുന്ന ജഡ്ജ്‌മെന്റല്‍ ഹേ ക്യായുടെ ട്രെയ്‌ലര്‍ തപ്‌സി പങ്കുവെച്ചതില്‍ കങ്കണയുടെ പേര് പറഞ്ഞില്ല എന്നാരോപിച്ചാണ് രംഗോലി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. 

കങ്കണയെ കോപ്പിയടിച്ചാണ് തപ്‌സി അഭിനയിക്കുന്നതെന്നും എന്നാല്‍ കങ്കണയെ അംഗീകരിക്കാനോ അവളുടെ പേരെടുത്ത് പറഞ്ഞ് ട്രെയ്‌ലറെ പുകഴ്ത്താനോ അവര്‍ തയാറാകുന്നില്ല എന്നായിരുന്നു വിമര്‍ശനം. തപ്‌സി കോപ്പി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ട്വിറ്റില്‍ കുറിച്ചു. 

ഇതിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. സംവിധായകന്‍ അനുരാഗ് കശ്യപ് തപ്‌സി പന്നുവിന് പിന്തുണയുമായി രംഗത്തെത്തി. ഇത് വളരെ കൂടുതലാണെന്നും മോശമാണെന്നുമാണ് അനുരാഗ് പറഞ്ഞത്. താന്‍ കങ്കണയുടേയും തപ്‌സിയുടേയും കൂടെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് രംഗോലി പറഞ്ഞത് മനസിലായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയ്‌ലറിനെ പ്രശംസിക്കുക എന്നാല്‍ കങ്കണ ഉള്‍പ്പടെയുള്ള എല്ലാത്തിനേയും പ്രശംസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ തപ്‌സിയെ പിന്തുണച്ചുകൊണ്ടുള്ള അനുരാഗ് കശ്യപിന്റെ നിലപാട് രംഗോലിയ്ക്ക് ഇഷ്ടപ്പെട്ടില്ല. കങ്കണയെക്കുറിച്ച് തപ്‌സി പറയാതിരുന്നതല്ല തന്നെ പ്രകോപിപ്പിച്ചതെന്നും കങ്കണയെ എടുത്തുപറയാത്ത നിരവധി പേര്‍ക്ക് താന്‍ നന്ദി പറഞ്ഞിട്ടുണ്ടെന്നും രംഗോലി വ്യക്തമാക്കി. എന്നാല്‍ കങ്കണയ്ക്ക് ഡബിള്‍ ഫില്‍റ്റല്‍ വേണമെന്ന് പറയാന്‍ തപ്‌സി ആരാണെന്നും രംഗോലി ചോദിച്ചു. യഥാര്‍ത്ഥ പ്രശ്‌നം മനസിലാക്കാതെ നിരാശപ്പെട്ടിട്ട് കാര്യമില്ലെന്നും മാറി നില്‍ക്കാനുമാണ് രംഗോലി കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com