ജാതിക്ക കടിച്ചുകൊണ്ട് പ്രണയിക്കുന്ന പിള്ളേര്; ഹിറ്റായി തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഗാനം

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തോമസും അനശ്വരയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്
ജാതിക്ക കടിച്ചുകൊണ്ട് പ്രണയിക്കുന്ന പിള്ളേര്; ഹിറ്റായി തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഗാനം

കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയായി ആരാധക ശ്രദ്ധ നേടിയ തോമസ് മാത്യുവിന്റെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ജാതിക്കാ തോട്ടം എന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. സ്‌കൂള്‍ കാലത്തെ പ്രണയമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനാണ് തോമസ് മാത്യുവിന്റെ കാമുകിയായി എത്തുന്നത്. 

ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ്. സുഹൈല്‍ കോയയാണ് വരികള്‍ എഴുതിയിരിക്കുന്നത്. നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തോമസും അനശ്വരയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇവരെ കൂടാതെ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കയറിയിരിക്കുകയാണ്. 

ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com