തോറ്റുപോയെന്ന് കരുതുന്നവരോട്; ഒരു പ്ലസ്ടുക്കാരനും ഗുസ്തിക്കാരനും പറയാനുള്ളത്; പൃഥിരാജ്

ഇവിടുത്തെ വിദ്യാഭ്യാസ രീതിയില്‍ തെഴിലവസരങ്ങള്‍ കുറവാണ് - കാലഹരണപ്പെട്ട വിദ്യാഭ്യാസരീതിയാണ് ഇവിടെ തുടരുന്നതെന്ന് പൃഥിരാജ്‌
ഫോട്ടോ: അരുണ്‍ എയ്ഞ്ചല്‍
ഫോട്ടോ: അരുണ്‍ എയ്ഞ്ചല്‍

കൊച്ചി: ''പൈതഗോറസ് തിയറവും, ലോഗരിതം പട്ടികയുമൊന്നും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വരില്ല'' . എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ വിദ്യാര്‍ഥികളോട്  നടനും സംവിധായകനുമായ പൃഥിരാജ് ഇത് പറയുമ്പോള്‍ സദസില്‍ നിന്ന് നിറഞ്ഞ കൈയടികളുയര്‍ന്നു. ഇന്നത്തെ വിദ്യഭ്യാസരീതിയില്‍ കരിയര്‍ ഓപ്ഷന്‍ കുറവാണ്. പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിലുളള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നും പൃഥിരാജ് പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുളള മാതാപിതാക്കളുടെ ചിന്തയിലാണ് മാറ്റമുണ്ടാകേണ്ടതെന്ന് പൃഥി നിരീക്ഷിക്കുന്നു. സ്വന്തം ജീവിതമാണ് ഈ നിരീക്ഷണം പങ്കുവച്ചപ്പോള്‍ അദ്ദേഹം ഉദാഹരിച്ചതും. പ്ലസ് ടു പഠനത്തിനു ശേഷം ഏറെ പണം ചെലവഴിച്ചാണ് തന്റെ അമ്മ പഠനത്തിനായി തന്നെ വിദേശത്തേക്ക് അയച്ചത്. പക്ഷേ ബിരുദ പഠനം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. സിനിമയിലേക്ക് വരണമെന്ന ആഗ്രഹം അമ്മയോട് പറഞ്ഞപ്പോള്‍ നിന്റെ ഇഷ്ടത്തിനൊപ്പം സഞ്ചരിക്കുകയെന്ന മറുപടിയാണ് കിട്ടിയത്. അന്ന് തന്റെ ഇഷ്ടത്തോട് അമ്മ മുഖംതിരിച്ചിരുന്നെങ്കില്‍ മറ്റൊന്നാകുമായിരുന്നു തന്റെ ജീവിതമെന്നും പൃഥിരാജ് പറഞ്ഞു. 

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി ൈഹബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പൃഥി. ഇവിടെ എപ്ലസ് ലഭിച്ചവര്‍ക്ക് മാത്രമാണ് സ്വീകരണം ലഭിക്കുന്നതെങ്കില്‍ ഇതൊന്നും ലഭിക്കാത്തവര്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ ദിവസം. കാരണം ഇവരെ അംഗീകരിക്കാനായി എത്തിയത് ഒരു പന്ത്രണ്ടാം ക്ലാസുകാരനും ഗുസ്തിക്കാരനുമാണ്. ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോള്‍ ജീവിതമെന്നത് ഒരു സര്‍ട്ടിഫിക്കറ്റോ ഗ്രേഡോ അല്ല എന്ന തിരിച്ചറിവ് കൈയില്‍ സൂക്ഷിച്ച് ഇതിലും വലിയ മിടുക്കികളും മിടുക്കന്‍മാരുമാകട്ടെയെന്ന് പൃഥിരാജ് ആശംസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com