കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിന്റെ പുതിയ പോസ്റ്ററെത്തി: പുറത്തിറക്കിയത് മമ്മൂട്ടി

പ്രാചി തെഹ്ലാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കാണ് പുതിയ പോസ്റ്ററില്‍.
കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിന്റെ പുതിയ പോസ്റ്ററെത്തി: പുറത്തിറക്കിയത് മമ്മൂട്ടി

മ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. പ്രഖ്യാപിച്ചത് മുതലേ ചിത്രം വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോള്‍ മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് മമ്മൂട്ടി.  തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവച്ചത്. 

പ്രാചി തെഹ്ലാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കാണ് പുതിയ പോസ്റ്ററില്‍. എം പദ്മകുമാര്‍ ആണഅ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ടിരുന്നു. മാമാങ്ക മഹോത്സവത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ ഒരു യുദ്ധരംഗമായിരുന്നു പോസ്റ്ററില്‍. 

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. അനു സിതാര, കനിഹ, ഇനിയ, ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com