'ദൈര്‍ഘ്യമുള്ള മനോഹരമായ ചുംബനരംഗമാണെന്ന് ഞാനച്ഛനോട് പറഞ്ഞു, അത് നീക്കം ചെയ്യുമെന്നോര്‍ത്ത് ഭയപ്പെട്ടു'

ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചുംബന രംഗത്തെക്കുറിച്ച് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു.
'ദൈര്‍ഘ്യമുള്ള മനോഹരമായ ചുംബനരംഗമാണെന്ന് ഞാനച്ഛനോട് പറഞ്ഞു, അത് നീക്കം ചെയ്യുമെന്നോര്‍ത്ത് ഭയപ്പെട്ടു'

ണിരത്‌നം സംവിധാനം ചെയ്ത് നാഗാര്‍ജുന അകിനേനിയും ഗിരിജ ഷെട്ടാറും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമായിരുന്നു ഗീതാഞ്ജലി. 1980ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തെന്നിന്ത്യയിലൊട്ടാകെ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇത് പിന്നീട് മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു.

എല്ലായിടത്തും വലിയ വിജയമായ ഗീതാഞ്ജലി എന്നത്തേയും ക്ലാസിക് ഹിറ്റാണ്. 1990ല്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത് ഗീതാഞ്ജലിയായിരുന്നു. 

ചിത്രത്തില്‍ മഴയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു ചുംബന രംഗമുണ്ടായിരുന്നു. സിനിമ സെന്‍സറിങ്ങിന് അയച്ചപ്പോള്‍ ആ രംഗം നീക്കം ചെയ്യപ്പെടുമോ എന്ന് ഭയന്നിരുന്നതായി നടന്‍ നാഗാര്‍ജുന പറയുന്നു. തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം ഗീതാഞ്ജലിയുടെ ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിപ്പോയത്. 

'ഗീതാഞ്ജലിയുടെ പ്രത്യേക പ്രദര്‍ശനം ഞങ്ങള്‍ ഒരുക്കിയിരുന്നു. എന്റെ അച്ഛനും സിനിമ കാണാന്‍ വന്നിരുന്നു. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചുംബന രംഗത്തെക്കുറിച്ച് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു. ദൈര്‍ഘ്യമുള്ള മനോഹരമായ ചുംബനരംഗമാണത് എന്നൊക്കെ ഞാന്‍ പറഞ്ഞു. ഷോ കഴിഞ്ഞതിന് ശേഷം അച്ഛന്‍ പറഞ്ഞു. ഈ രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുകയില്ല. അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. അപ്പോഴാണ് എനിക്ക് ആശ്വാസമായത്'- നാഗാര്‍ജുന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com