മൈതാനത്ത് കാണുന്ന അഗ്രസീവ് നായകനല്ല യഥാര്‍ത്ത ജീവിതത്തിലെ വിരാട് കൊഹ് ലി എന്ന് പറയുകയാണ് ബോളിവുഡ് നടിയും വിരാടിന്റെ ഭാര്യയുമായ അനുഷ്ക ശര്‍മ്മ. താന്‍ പരിചയപ്പെട്ടടുള്ളതില് ഏറ്റവും ശാന്തനായ വ്യക്തിയാണ് വിരാട് എന്നാണ് അനുഷ്കയുടെ വാക്കുകള്‍.
"ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശാന്തരായ ആളുകളില്‍ ഒരാളാണ് വിരാട്. ഫീല്‍ഡിന് പുറത്ത് ആള് വളരെ റിലാക്സ്ഡ് ആണ്. എന്റെ സുഹൃത്തുക്കളോടും ടീമിലുള്ളവരോടുമൊക്കെ നിങ്ങള്‍ക്കിതു ചോദിക്കാം. മൈതാനത്ത് പെട്ടെന്ന് പ്രകോപിതനാകുന്നത് അത്രയധികം ആവേശമുള്ളതുകൊണ്ടാണ്. അത് ഫീല്‍ഡില്‍ മാത്രമുള്ള പെരുമാറ്റമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല", അനുഷ്ക പറഞ്ഞു.
ഭര്‍ത്താവ് എപ്പോഴും തന്റെ കൂടെയിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഭാര്യയല്ല താനെന്നും അനുഷ്ക പറഞ്ഞു."ജോലി ഉപേക്ഷിച്ച് എന്നോടൊപ്പം കുറച്ചുനേരം കൂടി ചിലവഴിക്കൂ എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. എന്നോട് വിരാടും അങ്ങനെതന്നെയാണ്. അവരവര്‍ ചെയ്യുന്ന ജോലികള്‍ തമ്മില്‍ ബഹുമാനിക്കുമ്പോള്‍ വിവാഹജീവിതത്തിലും ബഹുമാനമുണ്ടാകും", താരം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ