പ്രണയാതുരരായി മോഹന്‍ലാലും തബുവും: ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെട്ടിമാറ്റിയ ഗാനമിതാ, വീഡിയോ    

ഇപ്പോള്‍ ചിത്രം പുറത്തിറങ്ങി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് സൈന മ്യൂസിക്.
പ്രണയാതുരരായി മോഹന്‍ലാലും തബുവും: ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെട്ടിമാറ്റിയ ഗാനമിതാ, വീഡിയോ    

ലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലും തബുവും പ്രഭുവുമാണ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്. നാല് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും കാലാപാനി സ്വന്തമാക്കി. 

പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി ദാമോദരനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരായിരുന്നു അണിനിരന്നത്. ഇതിലെ പാട്ടുകളും മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്നവയാണ്. 

ഇളയരാജ ആയിരുന്നു ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്. 'ആറ്റിറമ്പിലെ കൊമ്പിലെ', 'ചെമ്പൂവേ പൂവേ', 'മാരിക്കൂടിനുളളില്‍, കൊട്ടുംകുഴല്‍വിളി എന്നീ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ചുണ്ടിലെ ഈണമാണ്. 

സന്തോഷ് ശിവന്റെ ക്യാമറ ആ ഗാനങ്ങള്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എംജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച കൊട്ടുംകുഴല്‍വിളി എന്ന് തുടങ്ങുന്ന ഗാനം സമയപരിമിതി മൂലം ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികള്‍

ഇപ്പോള്‍ ചിത്രം പുറത്തിറങ്ങി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് സൈന മ്യൂസിക്. മോഹന്‍ലാലും തബുവും തമ്മിലുള്ള മനോഹര പ്രണയമാണ് ഗാനരംഗത്തില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com