അമലാ പോളിന്റെ 'ആടൈ'യ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ; ത്രില്ലർ ചിത്രത്തിൽ പ്രതീക്ഷ വച്ച് ആരാധകർ 

രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വി സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്
അമലാ പോളിന്റെ 'ആടൈ'യ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ; ത്രില്ലർ ചിത്രത്തിൽ പ്രതീക്ഷ വച്ച് ആരാധകർ 

മലാ പോൾ‌ പ്രധാന വേഷത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം 'ആടൈ'യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. മുന്‍പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചകള്‍ വഴിയൊരുക്കിയിരുന്നു. ടൊയ്‌ലറ്റ് പേപ്പര്‍ ചുറ്റി രക്തത്തില്‍ കുളിച്ച് രക്തം വാര്‍ന്ന് നില്‍ക്കുന്ന ലുക്കിലെത്തിയാണ് അമല ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നത്.

രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വി സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്. അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നു അമല പോൾ മുൻപ് പറഞ്ഞിട്ടുണ്ട്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്ന്  വിശ്വസിക്കുന്നുവെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഡാര്‍ക്ക് കോമഡിയാണ് അഡൈ. ചിത്രത്തില്‍ അമലയ്ക്ക് ജോഡിയില്ല എന്ന പ്രത്യേകതയുമുണ്ട്. 

ചിത്രത്തിൽ 'കാമിനി' എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ സങ്കീര്‍ണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും പരിഭ്രമമുണ്ട്. രത്നകുമാറിന്റെ മേയാതമാന്‍ കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്‌കാരത്തിലുമുള്ള വിശ്വാസം കൊണ്ടു തന്നെ ഈ സിനിമയുടെ കഥ കേട്ട് മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നു വച്ചാണ് ആടൈ സ്വീകരിച്ചത്, അമല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com