ആദ്യ ദിവസം, ആദ്യ രംഗത്തില്‍ പൊട്ടിക്കരഞ്ഞ് ദീപിക; ലക്ഷ്മിയുടെ ജീവിതം പറയുക അത്ര എളുപ്പമല്ല

ആദ്യ രംഗത്തിന് മുന്നോടിയായി സംവിധായിക മേഘന ഗുല്‍സറിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് താരം പൊട്ടിക്കരഞ്ഞത്
ആദ്യ ദിവസം, ആദ്യ രംഗത്തില്‍ പൊട്ടിക്കരഞ്ഞ് ദീപിക; ലക്ഷ്മിയുടെ ജീവിതം പറയുക അത്ര എളുപ്പമല്ല

സിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ ജീവിതം പറയുന്ന ചപ്പക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് നടി ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ആദ്യ രംഗത്തിന്റെ ചിത്രീകരണത്തിനിടെ ദീപിക പൊട്ടിക്കരഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

ആദ്യ രംഗത്തിന് മുന്നോടിയായി സംവിധായിക മേഘന ഗുല്‍സറിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് താരം പൊട്ടിക്കരഞ്ഞത്. ലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ചുള്ള സംഭാഷണത്തിനിടെയാണ് ദീപിക വികാരാധീനയായത്. എന്നാല്‍ ഉടന്‍ തന്നെ ദീപിക ആത്മസംയമനം വീണ്ടെടുത്തെന്നും തുടര്‍ന്ന് സുഗമമായി ഷൂട്ട് മുന്നോട്ടു പോയെന്നുമാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ പ്രൊജക്ട് ദീപികയെ വളരെ വൈകാരികമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. 15ാം വയസിലാണ് ലക്ഷ്മി ആക്രമിക്കപ്പെടുന്നത്. വിവാഹവാഗ്ധാനം നിരസിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. എന്നാല്‍ ഇതില്‍ തളര്‍ന്നുപോകാതെ പൊരുതി ആസിഡ് അറ്റാക്ക് ഇരകളുടെ ശബ്ദമായി മാറിയിരിക്കുകയാണ് ലക്ഷ്മി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com