അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു; സംവിധാനം ആഷിക് അബു, തിരക്കഥ ശ്യാം പുഷ്‌കരന്‍

സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്
അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു; സംവിധാനം ആഷിക് അബു, തിരക്കഥ ശ്യാം പുഷ്‌കരന്‍

വോത്ഥാന നേതാവ് അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങി ആഷിക് അബു. ചിത്രത്തിന്റെ രചനജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നെന്നും വൈറസിന് വേണ്ടി ഇടവേള എടുത്തിരിക്കുകയാണെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആഷിക് അബു പറയുന്നത്. സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

'വൈറസിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ അയ്യങ്കാളി ചിത്രത്തില്‍ നിന്നും ഒരു ഇടവേള എടുത്തതാണ്. സാംകുട്ടിയും ശ്യാം പുഷ്‌കരനുമാണ് ആ സിനിമ എഴുതുന്നത്.' ആഷിക് പറഞ്ഞു. അയ്യങ്കാളിയുടെ ജീവിതം ആഷ്‌ക് അബു ബിഗ് സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. അതിനിടെയാണ് നിപ്പയെ ആസ്പദമാക്കിയുള്ള വൈറസ് പ്രഖ്യാപിക്കുന്നത്. 

ആര് അയ്യങ്കാളിയാവും എന്നുള്‍പ്പടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് ഈ മാസം ഏഴിന് റിലീസിനെത്തുകയാണ്. നിപ്പകാലമാണ് ചിത്രത്തിലൂടെ അടയാളപ്പെടുത്തുന്നത്. റിമ കല്ലിങ്കല്‍, പാര്‍വതി, രമ്യാ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ മികച്ച പ്രതികരണം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com