അഡള്‍ട്ട്‌സ് ഓണ്‍ലി രംഗങ്ങളുടെ അതിപ്രസരം: അമല പോളിന്റെ ആടൈക്ക് എ സര്‍ട്ടിഫിക്കറ്റ്

ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
അഡള്‍ട്ട്‌സ് ഓണ്‍ലി രംഗങ്ങളുടെ അതിപ്രസരം: അമല പോളിന്റെ ആടൈക്ക് എ സര്‍ട്ടിഫിക്കറ്റ്

മല പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ധാരാളം വയലന്‍സ് രംഗങ്ങളും അഡല്‍റ്റ് കണ്ടന്റുമുള്ളതിനാലാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

രത്‌ന കുമാറാണ് ഈ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററില്‍ നിറഞ്ഞത്. അസ്വസ്ഥതയുണര്‍ത്തുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 

ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

അതേസമയം, അഭിനയത്തിനു പുറമെ സിനിമാനിര്‍മ്മാണരംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ് അമല പോള്‍. പ്രശസ്ത ഫോറന്‍സ്റ്റിക് സര്‍ജന്‍ ബി ഉമാദത്തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന 'കഡാവര്‍' എന്ന ചിത്രമാണ് അമല നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും അമല തന്നെയാണ്. 

അരവിന്ദ് സ്വാമിയ്‌ക്കൊപ്പം 'ഭാസ്‌കര്‍ ഒരു റാസ്‌കലാ'ണ് അമലയുടെ ഏറ്റവുമൊടുവിലത്തെ തമിഴ് ചിത്രം. മലയാളത്തില്‍ മമ്മൂട്ടി നായകനായ 'ഭാസ്‌കര്‍ ദ റാസ്‌കലി'ന്റെ ഹിന്ദി പതിപ്പായിരുന്നു അത്. മലയാളത്തില്‍ 'ആടു ജിവിത'മാണ് അമലയുടെ അടുത്ത ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com