നടൻ ഗിന്നസ് പക്രൂ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോര്‍ഡുള്ള ദുബായിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫയ്ക്കു ചുവടെ നില്ക്കുന്ന സെല്‍ഫിയാണ് താരം പങ്കുവച്ചത്. ആകാശചുംബിയായ കെട്ടിടത്തിനു ചുവട്ടില്‍ നിന്ന് പകർത്തിയ സെൽഫി ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.
"ഉയരം ....അതൊരു പ്രശ്നമേ ...അല്ല
എന്റെ സെൽഫി ക്കുള്ളിൽ ......ബുർജ് ഖലീഫ", എന്ന് കുറിച്ചാണ് പക്രു ചിത്രം പങ്കുവച്ചത്. താരം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. 'ബുർജ് ഖലീഫയേക്കാൾ ഉയരമുണ്ട് നിങ്ങളിലെ നൻമയ്ക്ക്!' , 'ഞങ്ങൾ മലയാളികളുടെ മനസ്സിൽ പക്രു ചേട്ടന് ബുർജ് ഖലീഫയേക്കാൾ പൊക്കമുണ്ട്', എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ. ഫോട്ടോയ്ക്കു മികച്ച പ്രതികരണം നൽകികൊണ്ടുള്ള ആരാധകരുടെ സ്നേഹത്തിനു പക്രു നന്ദിയും കുറിച്ചു.
ഒരു മുഴുനീള ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ഉയരം കുറഞ്ഞ നടന് എന്ന ലോക റെക്കോര്‍ഡ് പക്രുവിന്റെ പേരിലാണ്. 2008ലാണ് പക്രൂ ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് അഞ്ച് വർഷങ്ങൾക്കിപ്പുറം പക്രു സംവിധായകനായപ്പോള്‍ അതേ റെക്കോര്‍ഡുള്ള ഏറ്റവും ഉയരം കുറഞ്ഞ സംവിധായകനുമായി. ഇതൊക്കെകൊണ്ടുതന്നെയാണ് ബുർജ് ഖലീഫയുടെ മുന്നിൽ നിന്നുള്ള സെൽഫി കൗതുകമാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ