''ഓനാ സിനിമേം കൊണ്ട് അമേരിക്കക്ക് പോകാന്ന്'': ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു, ട്രെയിലര്‍ കാണാം

ജനപ്രിയ ചിത്രമായിരുന്ന പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 
''ഓനാ സിനിമേം കൊണ്ട് അമേരിക്കക്ക് പോകാന്ന്'': ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു, ട്രെയിലര്‍ കാണാം

ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു. ജനപ്രിയ ചിത്രമായിരുന്ന പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികാ വേഷത്തില്‍. കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി, മാല പാര്‍വ്വതി, വിജയരാഘവന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിക്കുന്നു. ബിജിബാലാണ് സംഗീത സംവിധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com