കണ്ണത്തില്‍ മുത്തമിട്ടാല്‍: പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമിവര്‍ ഒന്നിക്കുന്നു, ചിത്രങ്ങള്‍ കാണാം 

വികാരതീവ്രങ്ങളായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രത്തിലൂടെ മാധവനും സിമ്രാനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കണ്ണത്തില്‍ മുത്തമിട്ടാല്‍: പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമിവര്‍ ഒന്നിക്കുന്നു, ചിത്രങ്ങള്‍ കാണാം 

നിരവധി പുരസ്‌കാരങ്ങള്‍ നേടി, ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മണിരത്‌നം- എആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പിറന്ന കണ്ണത്തില്‍ മുത്തമിട്ടാല്‍. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ കുടുംബകഥ ചിത്രം ദേശീയ പുരസ്‌കാരങ്ങളില്‍ 2003ലെ തമിഴിലെ മികച്ച ഫീച്ചര്‍ സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു. 

എആര്‍ റഹ്മാനും ചിത്രത്തില്‍ ബാലതാരമായെത്തിയ പാര്‍ഥിപന്റെ മകള്‍ പിഎസ് കീര്‍ത്തനയ്ക്കും അണിയറപ്രവര്‍ത്തകരില്‍ പലര്‍ക്കും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. കീര്‍ത്തനയും മാധവനും സിമ്രാനുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നന്ദിതാ ദാസും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

വികാരതീവ്രങ്ങളായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രത്തിലൂടെ മാധവനും സിമ്രാനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ ജോടി വീണ്ടും ഒന്നിക്കുകയാണ്,  പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറം. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. 

നമ്പി നാരായണനായി മാധവന്‍ സ്‌ക്രീനിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ റോളിലായിരിക്കും സിമ്രാന്‍ അഭിനയിക്കുക. മാധവന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. പാര്‍ത്താലെ പരവശം, കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്നിവയ്ക്കു ശേഷം ഈ ജോടിയെ ഒന്നിച്ചു സക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com