എല്ലാ ദിനവും  ഈ ദിനമാക്കിയതിന് നന്ദി; ഫാദേഴ്‌സ് ഡേയില്‍ മകനുമൊത്തുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

എന്നും എനിക്ക് പിതൃദിനമാക്കി തന്നതിന് നന്ദി
എല്ലാ ദിനവും  ഈ ദിനമാക്കിയതിന് നന്ദി; ഫാദേഴ്‌സ് ഡേയില്‍ മകനുമൊത്തുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍


കൊച്ചി:  പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ആണ്‍കുഞ്ഞു പിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങള്‍ ചാക്കോച്ചന്‍ പതിവായി സോഷ്യല്‍മീഡിയയിലൂടെ പങ്കു വെക്കാറുമുണ്ട്. ഇപ്പോഴിതാ ലോക പിതൃദിനത്തില്‍ കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. 

'ഫാദര്‍ ക്ലാസിലേക്ക്, പിതൃത്വത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. ഇതാ എന്റെ ടിക്കറ്റ്.. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ. ജൂനിയര്‍..എന്നും എനിക്ക് പിതൃദിനമാക്കി തന്നതിന് നന്ദി'. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച ഈ സന്തോഷത്തിനും അനുഗ്രഹത്തിനും ദൈവത്തിനു നന്ദിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞു പിറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com