ചരിത്രം കുറിച്ച് 'വെയില്‍മരങ്ങള്‍'; ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടുന്ന ആദ്യ മലയാള സിനിമ

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമയ്ക്ക് അംഗീകാരം
ചരിത്രം കുറിച്ച് 'വെയില്‍മരങ്ങള്‍'; ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടുന്ന ആദ്യ മലയാള സിനിമ


ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമയ്ക്ക് അംഗീകാരം. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത 'വെയില്‍മരങ്ങള്‍'ക്ക് ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചത്. ഇതാദ്യമായാണ് ഷാങ്ഹായ് മേളയില്‍  ഒരു മലയാള സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. 

ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. 112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എന്‍ട്രികളായി എത്തിയതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്.  ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്‌ലാന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍.

ഡോ. ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ സിനിമയുമായി എത്തുന്നത്. 2012ല്‍ ആകാശത്തിന്റെ നിറത്തിനു ശേഷം 2019ല്‍ ആണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായിയില്‍ പ്രധാന മത്സരത്തിനെത്തുന്നത്. 

എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. ഡോ. ബിജുവാണ് കഥ, തിരക്കഥസംഭാഷം, സംവിധാനം.  ഇന്ദ്രന്‍സാണ് കേന്ദ്രകഥാപാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com