മാനേജറുടെ ബേബി ഷവര്‍ ചടങ്ങിന് നിറം പകര്‍ന്ന് കത്രീന കൈഫ്‌; ക്യൂട്ട് ചിത്രങ്ങള്‍ പുറത്തു വിട്ട് താരം 

തന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു കത്രീനയുടെ സാന്നിധ്യമെന്ന് പ്രാര്‍ത്ഥന
മാനേജറുടെ ബേബി ഷവര്‍ ചടങ്ങിന് നിറം പകര്‍ന്ന് കത്രീന കൈഫ്‌; ക്യൂട്ട് ചിത്രങ്ങള്‍ പുറത്തു വിട്ട് താരം 

മാനേജര്‍ പ്രാര്‍ത്ഥനയുടെ ബേബി ഷവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തതിന്റെ വിശേഷങ്ങളാണ് ബോളിവുഡ് നടി കത്രീന കൈഫിന്റെ ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. പരിപാടികള്‍ക്ക് എത്തിയത് മുതലുള്ള നിമിഷങ്ങള്‍ കത്രീന പങ്കുവച്ചിട്ടുണ്ട്. 

ക്യാമറയില്‍ പകര്‍ത്തിയ പാര്‍ത്ഥനയ്‌ക്കൊപ്പമുള്ള ക്യൂട്ട് പോസുകളും കത്രീന പങ്കുവയ്ക്കുകയുണ്ടായി. പ്രാര്‍ത്ഥനയ്ക്കും ഭര്‍ത്താവിനുമൊപ്പം പോസ് ചെയ്തുള്ള മറ്റൊരു ചിത്രവും താരത്തിന്റെ പേജില്‍ കാണാം. ഈ ദിവസത്തെ തന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നായിരുന്നു കത്രീനയുടെ സാന്നിധ്യമെന്ന് നന്ദികുറിച്ചുകൊണ്ട് പ്രാര്‍ത്ഥന പറഞ്ഞു. 

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശി ആണ് കത്രീന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അക്ഷയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com