''നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നവരെ ചോദ്യം ചെയ്യാൻ ആരുമില്ലേ സർ ?''

ചിന്‍മയി നടൻ രാധാരവിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചു
''നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നവരെ ചോദ്യം ചെയ്യാൻ ആരുമില്ലേ സർ ?''

പുതിയ ചിത്രമായ  90 എം.എല്‍ അഡല്‍ട്ട് കോമഡി ചിത്രത്തിനെ വിമര്‍ശിച്ച എഴുത്തുകാരനും നിര്‍മാതാവും സിനിമാനിരൂപകനുമായ ജി. ധനഞ്ജയന്റെ ട്വീറ്റിന് മറുപടിയുമായി ​ഗായികയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ചിൻമയി. 90 എം.എല്‍ പോലുള്ള ചിത്രങ്ങള്‍ സമൂഹത്തെ നശിപ്പിക്കുമെന്നും പണം സമ്പാദിക്കാന്‍ പുതുതലമുറയ്ക്കിടയില്‍ വിഷം പരത്തുന്നത് തടയണമെന്നുമായിരുന്നു ധനഞ്ജയന്‍ ട്വീറ്റ് ചെയ്തത്.

ഇതിന് മറുപടിയുമായി രംഗത്ത് വന്ന ചിന്‍മയി നടൻ രാധാരവിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചു. രാധാരവിയെപ്പോലുള്ളവര്‍ സ്ത്രീകളെ അപമാനിച്ച് പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാത്തവര്‍ ഒരു സിനിമക്കെതിരേ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നും ചിന്‍മയി ചോദിച്ചു.

'കുറച്ച് കാലങ്ങളായി രാധാരവി സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ബലാത്സംഗത്തെ തമാശവല്‍ക്കരിക്കുന്നു. നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നു. തുറന്ന് സംസാരിച്ചതിന്റെ പേരില്‍ എന്നെപ്പോലുള്ളവരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ നിന്ന് വിലക്കുന്നു. അതിലെ വിഷത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ സാര്‍'- ചിന്‍മയി ട്വീറ്റ് ചെയ്തു. 

രാധാരവിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാര നടപടിയായി തന്നെ ഡബ്ബിങ് മേഖലയില്‍ നിന്ന് പുറത്താക്കിയെന്ന് ചിന്‍മയി നേരത്ത വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com